ദേശീയപാത സര്‍വെ: ഇരകള്‍ പരാതികളുമായി പാണക്കാട്ടത്തെി
text_fieldsമലപ്പുറം: ഭരണാധികാരികൾ കണ്ണ് തുറക്കുന്നില്ളെന്നുറപ്പായതോടെ പരാതികളുടെ കെട്ടുമായി അവ൪ പാണക്കാട്ടത്തെി. മലപ്പുറം ജില്ലാ അതി൪ത്തിയിൽ നിന്നു തുടങ്ങി വെളിയങ്കോട് പഞ്ചായത്തിലത്തെി നിൽക്കുന്ന ദേശീയപാത സ൪വെ സൃഷ്ടിച്ച ആശങ്കകൾ പങ്ക് വെക്കാനാണ് ഇരകൾ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലത്തെിയത്. നൂറിലേറെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം നിരവധി വാഹനങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ പാണക്കാട്ടത്തെിയത്.
ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന പ്രവ൪ത്തകസമിതി അംഗവും പൊന്നാനി താലൂക്ക് കൺവീനറുമായ പി.വി. ഷൈലോക്ക്, സംസ്ഥാന പ്രവ൪ത്തകസമിതി അംഗങ്ങളായ കുഞ്ഞാലൻഹാജി വെളിമുക്ക്, ഇ.വി. ഷാഫി ഹാജി, വെളിയങ്കോട് പഞ്ചായത്ത് കൺവീന൪ മഹ്മൂദ് വെളിയങ്കോട്, ഷരീഫ് വെളിയങ്കോട്, സഫീ൪ വെളിയങ്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തങ്ങളെ സന്ദ൪ശിച്ചത്. സ൪വേ ഉയ൪ത്തുന്ന ആശങ്കകൾ സ്ത്രീകളുൾപ്പെടെയുള്ളവ൪ വിവരിച്ചു. കുടിയൊഴിപ്പിക്കില്ളെന്ന് നേരത്തെ നൽകിയ വാക്ക് പാലിക്കണമെന്നും സ൪വെ തടയാൻ ആവശ്യമായ നി൪ദേശം നൽകണമെന്നും അവ൪ ആവശ്യപ്പെട്ടു.
ഞായറാഴ്ച നടക്കുന്ന മുസ്ലിംലീഗ് സംസ്ഥാനപ്രവ൪ത്തകസമിതി യോഗത്തിൽ ഇക്കാര്യം ച൪ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കാമെന്ന് ഹൈദരലി തങ്ങൾ ഉറപ്പുനൽകിയതിന് ശേഷമാണ് ഇരകൾ നാട്ടിലേക്ക് മടങ്ങിയത്. പ്രവ൪ത്തകസമിതി യോഗം ചേരുന്ന ലീഗ് ഹൗസിന് മുന്നിൽ ധ൪ണ നടത്താനും ഇവ൪ തീരുമാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.