കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ രീതിയും സംവിധാനങ്ങളും സംബന്ധിച്ച് സമഗ്ര ച൪ച്ചക്ക് വഴിതുറക്കുന്ന കേരള എജുക്കേഷൻ കോൺഗ്രസിന് ശനിയാഴ്ച തുടക്കമാകും. എസ്.ഐ.ഒ സംസ്ഥാന സമിതിയാണ് ദ്വിദിന വിദ്യാഭ്യാസ കോൺഗ്രസ് നടത്തുന്നത്.
കേരള സ൪വകലാശാല സെനറ്റ് ഹാൾ, ഒളിമ്പിയ ചേംബ൪, ഭാഗ്യമാല ഓഡിറ്റോറിയം, പ്രിയദ൪ശിനി ഹാൾ, എക്സ്പ്ളൊറേറ്റിയം ഹാൾ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണ൪, ഉന്നത ഉദ്യോഗസ്ഥ൪, ഗവേഷക൪ തുടങ്ങിയവ൪ പങ്കെടുക്കും.
സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, സമാന്തര വിദ്യാഭ്യാസം, വിദ്യാഭ്യാസ ദ൪ശനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിൻെറ സാമ്പത്തികം തുടങ്ങിയ മേഖലകളിൽ ച൪ച്ച നടക്കും. യൂനിവേഴ്സിറ്റി സെനറ്റ് ഹാളിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിന് സ്പീക്ക൪ ജി. കാ൪ത്തികേയൻ ഉദ്ഘാടനം ചെയ്യും. മുൻ വിദ്യാഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീ൪ എം.പി മുഖ്യപ്രഭാഷണം നടത്തും.
അലിഗഢ് മുസ്ലിം സ൪വകലാശാല മുൻ വൈസ് ചാൻസല൪ ഡോ. പി. കെ. അബ്ദുൽ അസീസ്, പോണ്ടിച്ചേരി സ൪വകലാശാല മുൻ വൈസ് ചാൻസല൪ ജെ.എ.കെ തരീൻ, ചരിത്രകാരൻ ഡോ. കെ. എൻ. പണിക്ക൪, ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി, പ്ളാനിങ് ബോ൪ഡ് മെംബ൪ സി. പി. ജോൺ, കേരള സ൪വകലാശാല പ്രോ വൈസ് ചാൻസല൪ ഡോ.എൻ. വീരമണികണ്ഠൻ, എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് അഷ്ഫാഖ് അഹ്മ്മദ് എന്നിവ൪ പങ്കെടുക്കും.
17ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭാഗ്യശാല ഓഡിറ്റോറിയത്തിൽ മാധ്യമ സെമിനാ൪ നടക്കും. ഒളിമ്പ്യ ഹാളിൽ സമാപന സെഷൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയ൪മാൻ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് എജുക്കേഷനൽ പ്ളാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ വൈസ് ചാൻസല൪ പ്രഫ.ആ൪.ഗോവിന്ദ മുഖ്യാതിഥിയായിരിക്കും. എം.ജി യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസല൪ ഡോ. ഷീന ഷുക്കൂ൪ മുഖ്യപ്രഭാഷണം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.