Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2013 3:48 PM IST Updated On
date_range 19 Nov 2013 3:48 PM ISTഹര്‍ത്താല്‍: ജില്ല നിശ്ചലമായി
text_fieldsbookmark_border
കോട്ടയം: കസ്തൂരിരംഗൻ റിപ്പോ൪ട്ട് നടപ്പാക്കുന്നതിനെതിരെ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ ജില്ലയെ നിശ്ചലമാക്കി. സമരാനുകൂലികളുടെ അക്രമത്തിൽ മിൽമ വാഹനത്തിൻെറ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. പ്രാഥമിക ക്ഷീരസഹകരണസംഘങ്ങളിൽനിന്ന് പാൽ സംഭരിച്ച് വടവാതൂ൪ യൂനിറ്റിലേക്ക് വരുമ്പോൾ കാണക്കാരി പെട്രോൾപമ്പിന് സമീപം ഉച്ചക്ക് 12.30നായിരുന്നു ആക്രമണം. കല്ളേറിൽ വാഹനത്തിൻെറ ഗ്ളാസ് തക൪ന്നാണ് ഡ്രൈവ൪ സുനീഷിന് പരിക്കേറ്റത്.
പൊതുഗതാഗതം താറുമാറായപ്പോൾ കെ.എസ്.ആ൪.ടി.സി ശബരിമല ഭക്ത൪ക്കായി 30 പമ്പ സ൪വീസ് നടത്തി. സ്വകാര്യബസുകളും ടാക്സികളും നിരത്തിലിറങ്ങിയില്ല. ചില ഓട്ടോകൾ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സ൪വീസ് നടത്തിയത് ദൂരെ നിന്നത്തെിയ യാത്രക്കാ൪ക്ക് നേരിയ ആശ്വാസമായി. ലോഡ്ജുകളിലും മറ്റുമുള്ള താമസക്കാ൪ പതിവു കടകളില്ലാതെ ആഹാരത്തിന് ബുദ്ധിമുട്ടി. കാൻറീൻ ഭക്ഷണശാലകൾ പല൪ക്കും അത്താണിയായി. റെയിൽവേ സ്റ്റേഷനിൽ അന്യസംസ്ഥാന അയ്യപ്പഭക്തരുടെ തിരക്ക് പതിവുപോലെ ഉണ്ടായിരുന്നു. കെ.എസ്.ആ൪.ടി.സി സ്റ്റേഷനിൽനിന്ന് സ്പെഷൽ സ൪വീസ് നടത്തിയത് ഇവ൪ക്ക് ആശ്വാസമായി. ജലഗതാഗത സ൪വീസും ഉണ്ടായില്ല. പതിവ് ഹ൪ത്താലുകളിൽനിന്ന് വിഭിന്നമായി സ്വകാര്യവാഹനങ്ങൾ നിരത്തിൽ കുറവായിരുന്നു. കലക്ടറേറ്റ് ഉൾപ്പെടെ സ൪ക്കാ൪ ഓഫിസുകൾ പൂ൪ണമായും സ്തംഭിച്ച നിലയിലായി. മിക്ക ഓഫിസുകളും ശൂന്യമായിരുന്നു. ബാങ്കുകളും പ്രവ൪ത്തിച്ചില്ല.
ആശുപത്രികളിലേക്ക് രോഗികളുമായി ആംബുലൻസുകൾ സ൪വീസ് നടത്തി. ചില സ്ഥലങ്ങളിൽ പൊലീസ് ജീപ്പുകൾ രോഗികളെ ആശുപത്രിയിലേക്കും ഡിസ്ചാ൪ജായവരെ വീട്ടിലേക്കും എത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവ൪ത്തിച്ചില്ല.
എം.ജി സ൪വകലാശാല പരീക്ഷകളെല്ലാം മുൻകൂട്ടി റദ്ദാക്കിയിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി എത്തിയ ലോറികൾ പകൽ കമ്പോളപരിസരങ്ങളിൽ വിശ്രമിച്ചു. ചൊവ്വാഴ്ചയും ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് സംരക്ഷണസമിതി ആഹ്വാനം ചെയ്ത ഹ൪ത്താൽ തുടരുന്നത് ജില്ലയിലെ വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കും. ഹ൪ത്താലിനോട് അനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശിൻെറ നേതൃത്വത്തിൽ വൻസുരക്ഷാസന്നാഹം ഒരുക്കിയിരുന്നു.
നഗരത്തിൽ എൽ.ഡി.എഫ് നടത്തിയ പ്രകടനത്തിന് സി.പി.എം ജില്ലാസെക്രട്ടറി കെ.ജെ. തോമസ്, മുൻ എം.എൽ.എ വി.എൻ.വാസവൻ, എൻ.സി.പി സംസ്ഥാന വൈസ്പ്രസിഡൻറ് ഉഴവൂ൪ വിജയൻ, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഡ്വ.വി.ബി. ബിനു, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോ൪ജ്, സാബു മുരിക്കവേലി, ടി.വി. ബേബി, ബാബു കപ്പക്കാല, സജി നൈനാൻ, പി.ജി. സുഗുണൻ, വി.ആ൪. ഭാസ്കരൻ, പ്രഫ. എം.ടി.ജോസഫ്, സി.കെ. ശശിധരൻ, ആനന്ദക്കുട്ടൻ എന്നിവ൪ നേതൃത്വം നൽകി.
ചങ്ങനാശേരി മേഖലയിലും ഹ൪ത്താൽ പൂ൪ണമായിരുന്നു. കടകമ്പോളങ്ങളും വാഹനഗതാഗതവും പൂ൪ണമായി സ്തംഭിച്ചു. റവന്യൂടവറിലടക്കം സ൪ക്കാ൪ ഓഫിസുകൾ ഒന്നും പ്രവ൪ത്തിച്ചില്ല. കെ.എസ്.ആ൪.ടി.സി സ൪വീസുകൾ നടത്തിയില്ല. ബോട്ട് സ൪വീസും ഉണ്ടായില്ല. ഒറ്റപ്പെട്ട ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ജങ്ഷനുകളിൽ പൊലീസ് കാവൽ ഏ൪പ്പെടുത്തിയിരുന്നു.
ഹ൪ത്താൽ പൊൻകുന്നം, വാഴൂ൪, കറുകച്ചാൽ, പത്തനാട്, എലിക്കുളം, പള്ളിക്കത്തോട് മേഖലകളിൽ പൂ൪ണമായിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവ൪ത്തിച്ചില്ല. സ൪ക്കാ൪ ഓഫിസുകൾ തുറന്നെങ്കിലും ഹാജ൪ നാമമാത്രമായിരുന്നു. കെ.എസ്.ആ൪.ടി.സിയും സ്വകാര്യ ബസുകളും സ൪വീസ് നടത്തിയില്ല. ശബരിമല വാഹനങ്ങൾക്ക് തടസ്സമുണ്ടായില്ല. കെ.എസ്.ആ൪.ടി.സി പമ്പക്ക് സ൪വീസുകൾ നടത്തി.ഇരുചക്രവാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ഹ൪ത്താലനുകൂലികൾ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രകടനം നടത്തി. മിക്ക സ്ഥലങ്ങളിലും പൊലീസ് പിക്കറ്റിങ് ഏ൪പ്പെടുത്തിയിരുന്നു.
ഈരാറ്റുപേട്ട: ഇടതുമുന്നണി പ്രഖ്യാപിച്ച ഹ൪ത്താൽ ഈരാറ്റുപേട്ട തീക്കോയി, തിടനാട്, പൂഞ്ഞാ൪, മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിൽ പൂ൪ണം. കടകമ്പോളങ്ങളും ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവ൪ത്തിച്ചില്ല. ഏതാനും ചില ഇരുചക്ര വാഹനങ്ങളും അയ്യപ്പഭക്തരുടെ വാഹനവുമൊഴിച്ച് ഒന്നും ഓടിയില്ല. ഇടതു മുന്നണി നേതൃത്വത്തിൽ ഈരാറ്റുപേട്ട ടൗണിൽ പ്രകടനം നടത്തി.
കാഞ്ഞിരപ്പള്ളി: നേരിയ സംഘ൪ഷം പോലുമില്ലാതെ കടന്നുപോയ ഹ൪ത്താൽ ദിനത്തിൽ കടകമ്പോളങ്ങൾ ഒന്നും തന്നെ പ്രവ൪ത്തിച്ചില്ല. ദേശീയപാതയിൽ കെ.എസ്.ആ൪.ടി.സി ഒറ്റപ്പെട്ട സ൪വീസുകൾ നടത്തി. എന്നാൽ, ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങൾ സ൪വീസിൽനിന്ന് വിട്ടുനിന്നു. ശബരിമല തീ൪ഥാടകരുടെ വാഹനങ്ങളും കാറുകൾ അടക്കമുള്ള ഇതര ചെറുവാഹനങ്ങളും ഇരു ചക്രവാഹനങ്ങളും രാവിലെ മുതൽ നിരത്തിലിറങ്ങി.
ഹോട്ടലുകളും ഹ൪ത്താൽ ദിനത്തിൽ ഉണ്ടാകാറുള്ള തട്ടുകടകളും പെട്ടിക്കടകളും പ്രവ൪ത്തിക്കാതെവന്നതോടെ വിദൂര സ്ഥലങ്ങളിൽ നിന്നുമത്തെി കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശത്തെ ലോഡ്ജുകളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവ൪ പട്ടിണിയിലായി. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവ൪ത്തിക്കുന്ന കാൻറീനുകളിൽ വൻ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെട്ടത്.
ഇടതു മുന്നണി നേതാക്കളായ വി.പി. ഇബ്രാഹിം, വി.പി. ഇസ്മായിൽ, പി.ഷാനവാസ്, പി.കെ. നസീ൪, പി.എ. താഹ, അഫ്സൽ മഠത്തിൽ, എം.ഐ. ഷാജി, ഷമീം അഹമ്മദ്, ടി.കെ. ജയൻ, ഷമീ൪ ഷാ എന്നിവ൪ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. സംഘ൪ഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയത്.
മുണ്ടക്കയം: എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ മുണ്ടക്കയം മേഖലയിൽ പൂ൪ണം. മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാ൪, കോരുത്തോട്, പെരുവന്താനം, ഇളങ്കാട് എന്നീ ടൗണുകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
സ്വകാര്യ ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഒഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. മുപ്പത്തയഞ്ചാംമൈലിൽ എൽ.ഡി.എഫ് പ്രവ൪ത്തക൪ രാവിലെ വാഹനങ്ങൾ തടഞ്ഞിരുന്നു. എന്നാൽ, ശബരിമല തീ൪ഥാടകരുടെ വാഹനങ്ങൾ തടഞ്ഞില്ല.
രാമപുരം: കസ്തൂരിരംഗൻ റിപ്പോ൪ട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ആഹ്വാനം ചെയ്ത് ഹ൪ത്താലിനോടനുബന്ധിച്ച് രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടന്നു. വി.ജി. വിജയകുമാ൪, പയസ് രാമപുരം, എം.വി. കൃഷ്ണൻ നായ൪, രവി കരിയാത്തുപാറ, എം.ആ൪. രാജു, ജീനസ് നാഥ്, എം.ജി. ജാൻറീഷ്, ജോയി അലക്സ്, തങ്കച്ചൻ അഗസ്റ്റ്യൻ, കെ.ജി. രവീന്ദ്രൻ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story