Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2013 3:50 PM IST Updated On
date_range 19 Nov 2013 3:50 PM ISTമദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: മദ്യത്തിൽ മയക്കുമരുന്ന് കല൪ത്തിനൽകി മൂന്നുപവൻ മാലയും 5000 രൂപയും കവ൪ന്നു. ശാന്തി ആശുപത്രിക്ക് സമീപം ചായക്കട നടത്തുന്ന തെക്കുംപുറത്ത് വിജയപ്പൻപിള്ളക്കാണ് (51) മദ്യം നൽകി മയക്കിയശേഷം പണവും ആഭരണവും കവ൪ന്നത്. അബോധാവസ്ഥയിൽ വെയ്റ്റിങ് ഷെഡിൽ ഹൈവേ പൊലീസ് കണ്ടത്തെിയ വിജയപ്പൻപിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. വിജയപ്പൻപിള്ള പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാവിലെ 10.30 ഓടെ കുന്നുംഭാഗത്തെ സ൪വീസ് സഹ. ബാങ്കിൽനിന്ന് അയൽക്കൂട്ടത്തിൻെറ വകയായ 5000 രൂപ പിൻവലിച്ച ശേഷം കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് നടക്കുകയായിരുന്നു. ഈ സമയം പിന്നിൽ നിന്നുവന്ന കാറിലുണ്ടായിരുന്ന രണ്ടുപേ൪ വിജയാ എന്നുവിളിച്ച് കാഞ്ഞിരപ്പള്ളിക്ക് പോരുന്നോ എന്നന്വേഷിച്ചു. പരിചയക്കരായി തോന്നിയതിനാൽ കാറിൽ കയറി.
അൽപദൂരം കാ൪ ഓടിയതോടെ യാത്രക്കാരിൽ ഒരാൾ താൻ വിദേശത്തായിരുന്നുവെന്നും നല്ല മദ്യം കൈവശം ഉണ്ടെന്നും അൽപം കഴിക്കുന്നോ എന്നും അന്വേഷിച്ചു. ഒരുകുപ്പി മദ്യം എടുത്തശേഷം ഇത് കഴിക്കുന്നതിന് ക്ഷണിച്ചപ്പോഴേക്കും കാ൪ കാഞ്ഞിരപ്പള്ളി കുരിശുകവലയിലത്തെി. മദ്യം കഴിക്കാൻ സൗകര്യത്തിനായി മണിമല റോഡിലൂടെ ഓടിച്ചു.
അൽപദൂരം പോയശേഷം മദ്യം നൽകി. ഇതിനു ശേഷം ബോധം തിരികെ ലഭിക്കുന്നത് കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ വൈകുന്നേരം ഏഴോടെയാണ്. രാവിലെ 10 മണിയോടെ കടയിൽനിന്നിറങ്ങി ഉച്ചകഴിഞ്ഞും വിജയപ്പൻപിള്ള മടങ്ങിവരാതെ വന്നതോടെ വീട്ടുകാ൪ പൊൻകുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. വൈകുന്നേരം അഞ്ചോടെ ഹൈവേ പൊലീസാണ് വിജയപ്പൻപിള്ളയെ എ.കെ.ജെ.എം സ്കൂളിന് സമീപമുള്ള വെയ്റ്റിങ് ഷെഡിൽ അബോധാവസ്ഥയിൽ കണ്ടത്തെിയത്. സംഭവം സംബന്ധിച്ച് പൊൻകുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story