‘മകളുടെ അടിയേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ ബ്ളേഡ് മാഫിയയെ അറസ്റ്റു ചെയ്യണം’
text_fieldsമുണ്ടക്കയം: മടുക്കയിൽ മകളുടെ അടിയേറ്റ് ഗൃഹനാഥൻ കൊല്ലപ്പെടനിടയായ സംഭവത്തിൽ, കുടുംബത്തെ ഭീഷണിപ്പെടുത്തിയ ബ്ളേഡ് മാഫിയയെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റു ചെയ്യണമെന്ന് സി.പി.എം കോരുത്തോട് ലോക്കൽ കമ്മറ്റി സെക്രട്ടറി വി.എൻ.പീതാംബരൻ, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി എസ്.പ്രദീപ് എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മടുക്ക പനച്ചിക്കൽ സോമൻ(58) മകൾ സൗമ്യയുടെ അടിയേറ്റു മരിച്ചതിന് പിന്നിൽ ബ്ളേഡുകാരുടെ ഇടപെടലുമുണ്ടെന്ന് ഇവ൪ പറഞ്ഞു. പ്ളസ്ടുവിനു പഠിക്കുമ്പോൾ പിതാവ് ഉൾപ്പെടെ വീട്ടുകാരുടെ എതി൪പ്പ് അവഗണിച്ചു കോസടി സ്വദേശി രാഹുലുമായി പ്രണയ വിവാഹം നടത്തിയ സൗമ്യ കുട്ടിയുണ്ടായശേഷം സോമൻെറ വീട്ടിൽ ഭ൪ത്താവുമായി എത്തുകയായിരുന്നു.
രാഹുലിന് കച്ചവടം നടത്തുന്നതിന് സോമൻെറ പേരിലുളള സ്ഥലത്തിൻെറ ആധാരം പണയംവെച്ച് പണം നൽകണമെന്നാവശ്യപ്പെട്ടതനുസരിച്ച് ലക്ഷം രൂപ മുണ്ടക്കയം, പൈങ്കണയിലുളള ബ്ളേഡുകാരനിൽ നിന്ന് വാങ്ങിയിരുന്നു. ലക്ഷം രൂപ നൽകിയ ബ്ളേഡുകാരൻ നാലു ലക്ഷം രൂപ നൽകിയതായി രേഖയുണ്ടാക്കിയിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടു ബ്ളേഡ് മാഫിയ നിരന്തരം വീട്ടിലത്തെി സോമനേയും കുടുംബത്തേയും ഭീഷണി പെടുത്തുകയും ആകെയുളള മുപ്പതു സെൻറ് സ്ഥലത്ത് അവ൪ക്കാവശ്യമായ സ്ഥലം അളന്നു കുറ്റിയിടുകയും ചെയ്തു. പിന്നീടു വീട്ടിലത്തെിയ രാഹുലിനോട് സോമൻ ആധാരം അവശ്യപ്പെട്ടതിൻെറ പേരിൽ ഇയാൾ സോമനെ ക്രൂരമായി മ൪ദിച്ചതായും നേതാക്കൾ കുറ്റപ്പെടുത്തി. ആധാരം തിരികെ ചോദിച്ചതിൻെറ പേരിൽ രാഹുലും കുടുംബവും സൗമ്യയെ പീഡിപ്പിച്ചതിനെ തുട൪ന്നു സൗമ്യ സ്വന്തം വീട്ടിലേക്കു പോരുകയായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ സോമൻ ആധാരത്തെ ചൊല്ലി കലഹിക്കുകയും സൗമ്യയുടെ കുട്ടിയെ മ൪ദിക്കുകയും ചെയ്തത്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
സോമനെ മ൪ദിക്കുകയും സൗമ്യയെ പീഡിപ്പിക്കുകയും ചെയ്ത രാഹുലും കുടുബവും കുറ്റക്കാരാണെന്നിരിക്കെ ഇതു സംബന്ധിച്ചും അന്യേഷണം നടത്തണമെന്ന് സി.പി.എം.ആവശ്യപ്പെട്ടു. ബ്ളേഡ് മാഫിയയെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇവ൪ അറിയിച്ചു. വാ൪ത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ.എം.രാജേഷ്, വി.ഡി.ബാബു എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.