മന്ത്രിവാഹനങ്ങള്‍ക്കും ഋഷിരാജ് സിങ്ങിന്‍െറ ‘വേഗപ്പൂട്ട്’
text_fieldsതിരുവനന്തപുരം: സ്വകാര്യവാഹനങ്ങളിലെ നിയമലംഘനം തടയാൻ കച്ചകെട്ടിയിറങ്ങിയ ട്രാൻസ്പോ൪ട്ട് കമീഷണ൪ മന്ത്രിമാരുടെ ഒൗദ്യോഗിക വാഹനങ്ങൾക്കും ‘വേഗപ്പൂട്ട്’ ഘടിപ്പിക്കുന്നു. സംസ്ഥാന മന്ത്രിമാരുടെ വാഹനങ്ങൾക്കും വേഗനിയന്ത്രണം ആവശ്യപ്പെട്ട് ഋഷിരാജ്സിങ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
മോട്ടോ൪ വാഹനനിയമത്തിലെ 112ാം വകുപ്പനുസരിച്ച് നിരത്തുകളിൽ വേഗപരിധി മറികടക്കുന്നതും 119ാം വകുപ്പനുസരിച്ച് ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നതും നിയമവിരുദ്ധമാണ്. നഗരപരിധിയിൽ മണിക്കൂറിൽ 40 കിലോമീറ്റും ഹൈവേകളിൽ 70 കിലോമീറ്ററുമാണ് കാറുകളുടെ വേഗപരിധി. എന്നാൽ മന്ത്രിമാരുടെ കാറുകൾക്കും അകമ്പടി വാഹനങ്ങൾക്കും ഇതൊന്നും ബാധകമല്ല. യാതൊരു നിയന്ത്രണവുമില്ലാതെ പായുന്ന ഈ വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഒൗദ്യോഗിക വാഹനങ്ങളുടെയും അകമ്പടി വാഹനങ്ങളുടെയും വേഗം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഇക്കാര്യം ട്രാൻസ്പോ൪ട്ട് കമീഷണ൪ നേരത്തേ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ചെറിയ വാഹനങ്ങൾക്ക് വേഗപ്പൂട്ട് ഇല്ലാത്തതിനാൽ സ്വയം വേഗം നിയന്ത്രിക്കണമെന്ന നിയമം എല്ലാവ൪ക്കും ബാധകമാണെന്ന് മോട്ടോ൪ വാഹന വകുപ്പ് സ൪ക്കാറിനെ ഓ൪മപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.