ജെറ്റ് എയര്‍വേസ്-ഇത്തിഹാദ് ഓഹരി കൈമാറ്റം പൂര്‍ത്തിയായി; ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഗുണമാകും
text_fieldsഅബൂദബി:ഇന്ത്യയിലെ ജെറ്റ് എയ൪വേസും അബൂദബി കേന്ദ്രമായുള്ള യു.എ.ഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയ൪വേസും തമ്മിലെ ഓഹരി കൈമാറ്റം പൂ൪ത്തിയായി. ജെറ്റ്എയ൪വേസിൻെറ 24 ശതമാനം ഓഹരികൾ ബുധനാഴ്ച ഇത്തിഹാദ് എയ൪വേസിന് കൈമാറി. ഇത്തിഹാദ് എയ൪വേസിൻെറ രണ്ട് പ്രതിനിധികളെ ജെറ്റ് എയ൪വേസ് ഡയറക്ട൪ ബോ൪ഡിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂ൪ത്തിയായതായി ഇരു കമ്പനികളും വാ൪ത്താകുറിപ്പിൽ അറിയിച്ചു.
ഇരു വിമാന കമ്പനികളും തമ്മിലെ കൂട്ടുകെട്ട് ഇന്ത്യയിലേക്കുള്ള യാത്രക്കാ൪ക്ക് ഗുണകരമാകുമെന്നാണ് സൂചന. ജെറ്റ് എയ൪വേസും ഇത്തിഹാദും ഇന്ത്യയിലേക്കുള്ള സ൪വീസുകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തിഹാദ് ആസ്ഥാനമായ അബൂദബിയിൽ നിന്ന് കേരളത്തിലേക്കും കൂടുതൽ സ൪വീസ് ആരംഭിക്കും. ജെറ്റ് എയ൪വേസ് അടുത്ത വ൪ഷത്തോടെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും അബൂദബിയിൽ നിന്ന് സ൪വീസ് തുടങ്ങും. അബൂദബി കേന്ദ്രമായി മറ്റ് നഗരങ്ങളിലേക്കും ജെറ്റ് സ൪വീസ് തുടങ്ങാൻ സാധ്യതയുണ്ട്. ജെറ്റുമായുള്ള കരാ൪ പൂ൪ത്തിയാകുന്നതോടെ ഇന്ത്യയിലേക്കുള്ള സ൪വീസുകൾ വ്യാപിപ്പിക്കുമെന്നും ഇത്തിഹാദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ജെറ്റിൻെറ പത്ത് രൂപ മുഖവിലയുള്ള ഓഹരികൾ 754.73 രൂപക്കാണ് ഇത്തിഹാദ് എയ൪വേസ് വാങ്ങിയത്. 27,263,372 ഓഹരികളാണ് ഇത്തിഹാദിൻെറ കൈവശമത്തെിയത്. ഇത്തിഹാദ് എയ൪വേസ് പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെയിംസ് ഹോഗനെയും ജെയിംസ് റിഗ്നിയേയും ജെറ്റ് എയ൪വേസ് ഡയറക്ട൪ ബോ൪ഡിൽ ഡയറക്ട൪മാരായി നിയമിക്കുകയും ചെയ്തു. ജെറ്റ് എയ൪വേസിൽ നിക്ഷേപം നടത്തുന്നതിനായുള്ള ഇത്തിഹാദിൻെറ ശ്രമങ്ങൾക്ക് നവംബ൪ 12ഓടെ ഇന്ത്യയിലെ സ൪ക്കാറിൻെറയും റെഗുലേറ്ററി അതോറിറ്റിയുടെ അനുമതികൾ ലഭിച്ചിരുന്നു. ഇതോടെയാണ് ഓഹരി കൈമാറ്റവും ഡയറക്ട൪ ബോ൪ഡ് വിപുലീകരണവും വേഗത്തിൽ നടന്നത്.
വ്യോമയാന മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിലൂടെ സാമ്പത്തിക മേഖലയിൽ വള൪ച്ചയുണ്ടാകുമെന്നും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വ൪ധിക്കുമെന്നും ജെറ്റ് എയ൪വേസ് ചെയ൪മാൻ നരേഷ് ഗോയൽ പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇത്തിഹാദിൻെറ ഓഹരി പങ്കാളിത്തം വഴി ജെറ്റ് എയ൪വേസിലെ നിക്ഷേപക൪ക്കും യാത്രക്കാ൪ക്കും കൂടുതൽ ഗുണം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലുതും വള൪ന്നുകൊണ്ടിരിക്കുന്നതുമായ സമ്പദ്വ്യവസ്ഥയായ ഇന്ത്യക്ക് ഇത്തിഹാദ് എയ൪വേസ് അതീവപ്രാധാന്യമാണ് നൽകുന്നതെന്ന് പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെയിംസ് ഹോഗൻ പറഞ്ഞു. പുതിയ സഹകരണം വഴി ജെറ്റ് എയ൪വേസും ഇത്തിഹാദും കൂടുതൽ ശക്തമാകുകയും ഇന്ത്യയിലെയും യു.എ.ഇയിലെയും സമ്പദ്വ്യവസ്ഥകൾക്ക് ഗുണംലഭിക്കുകയും ചെയ്യും. ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാനുള്ള നടപടികളും രണ്ട് കമ്പനികളും തമ്മിലെ കൂട്ടുകെട്ടിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.