പരിശോധന തുടരാന്‍ രാജനിര്‍ദേശം
text_fieldsറിയാദ്: സൗദി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ നടത്തിവരുന്ന പരിശോധന നി൪ത്തിവെക്കരുതെന്നും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന അവസാനത്തെ വിദേശിയെയും കയറ്റിവിടുന്നത് വരെ പരിശോധന തുടരണമെന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നി൪ദേശിച്ചു. രണ്ടാഴ്ച പിന്നിട്ട പരിശോധന നടപടികൾ അവലോകനം ചെയ്യാൻ ആഭ്യന്തര മന്തി അമീ൪ മുഹമ്മദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിലാണ് രാജാവിൻെറ സന്ദേശം മന്ത്രി അറിയിച്ചത്. പരിശോധനയിൽ സ്തുത്യ൪ഹമായ സേവനം അനുഷ്ഠിച്ച സുരക്ഷ ഉദ്യോഗസ്ഥ൪ക്ക് രാജാവിൻെറയും ആഭ്യന്തര മന്ത്രാലയത്തിൻെറയും പ്രശംസ വകുപ്പുമന്ത്രി അറിയിച്ചു. ഇതുവരെയായി 60,000 നിയമവിരുദ്ധരെ സൗദിയിയിൽ നിന്ന് നാടുകടത്തി. അവശേഷിക്കന്നവരെ അടുത്ത ദിവസം കയറ്റിവിടാനുള്ള ഒരുക്കങ്ങൾക്കായി വിവിധ അഭയകേന്ദ്രങ്ങളിൽ പാ൪പ്പിച്ചിരിക്കുകയാണ്. പിടിക്കപ്പെടുന്നവരുടെ എല്ലാവിധ അവകാശങ്ങളും പൂ൪ണമായും സംരക്ഷിച്ചുകൊണ്ടാണ് സുരക്ഷാ പരിശോധന നടക്കുന്നത്. സൗദിയുടെ സുരക്ഷ കാത്തുസൂക്ഷിക്കേണ്ടത് രാഷ്ട്രതാൽപര്യമാണ്. സൗദിയിൽ താമസിക്കുന്ന വിദേശികൾ നിയമവിധേയരായിരിക്കണം. അതിനു തയാറില്ലാത്തവ൪ രാജ്യം വിടണം. ഏഴ് മാസത്തെ ഇളവും സാവകാശവും ആനുകൂല്യങ്ങളും അനുവദിച്ച ശേഷമാണ് ആഭ്യന്തര, തൊഴിൽ പരിശോധന ആരംഭിച്ചത്.
ൃരാജ്യത്തെ വിവിധ മന്ത്രാലയങ്ങളും ബന്ധപ്പെട്ട വകുപ്പുകളും തമ്മിൽ സമ്പൂ൪ണ സഹകരണമാണ് പരിശോധന കാമ്പയിനിൽ നിലവിലുള്ളത്. സ൪ക്കാറിൻെറയും വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സമ്പൂ൪ണ പരിശോധനയിലൂടെ രാജ്യസുരക്ഷ ഉറപ്പുവരുത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.