വേദനിക്കുന്ന ഓര്‍മയുമായി ഗെയില്‍ നാട്ടിലേക്ക്
text_fieldsകൊച്ചി: വെസ്റ്റിൻഡീസ് സൂപ്പ൪താരം ക്രിസ്ഗെയിലിന് കൊച്ചി വേദനിക്കുന്ന ഓ൪മ. കളി തുടങ്ങി ആദ്യമിനിറ്റിൽ തന്നെ റണ്ണൊന്നും എടുക്കാതെ പുറത്തായതിനു പുറമെ കാൽമുട്ടിന് ഗുരുതരപരിക്കേൽക്കുകയും ചെയ്തു.
ഭുവനേശ്വ൪ കുമാറിൻെറ രണ്ടാമത്തെ പന്തിലാണ് ഗെയിലിന് മടങ്ങേണ്ടിവന്നത്. ക്രീസിൽ ബാറ്റ് കുത്താനുള്ള ശ്രമത്തിനിടെ മറിഞ്ഞുവീണാണ് പരിക്കേറ്റത്. വേദന കൊണ്ടുപുളഞ്ഞ ഗെയിലിനെ സ്ട്രെച്ചറിൽ മെഡിക്കൽ സംഘം ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
സ്റ്റേഡിയത്തിൽ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ധ പരിശോധനക്ക് വിധേയനാക്കി. കാൽമുട്ടിന് നീരും പരിക്കുമുള്ളതിനാൽ നാലാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ട൪മാരുടെ നി൪ദേശം. എത്രയും വേഗം നാട്ടിലേക്കു മടങ്ങി വിദഗ്ധ ചികിത്സ തേടണമെന്നും ഡോക്ട൪മാ൪ നി൪ദേശിച്ചിട്ടുണ്ട്. പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ ഗെയിൽ ഉണ്ടാവില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.