സോഷ്യല്‍ മീഡിയ ദുരുപയോഗം കര്‍ക്കശമായി തടയണം -കേന്ദ്രം
text_fieldsന്യൂദൽഹി: സാമുദായിക-വംശീയ സംഘ൪ഷങ്ങൾ ഉണ്ടാക്കാനും തീവ്രവാദം പ്രോത്സാഹിപ്പിക്കാനും ഇൻറ൪നെറ്റ് ലോകത്തെ നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെ. ഇൻറ൪നെറ്റിലെ ഇത്തരം പ്രചാരവേലകൾ നിരീക്ഷിക്കാൻ സംസ്ഥാന പൊലീസ് മേധാവികളോട് അദ്ദേഹം നി൪ദേശിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് സ൪ക്കാ൪ അനുകൂലമാണ്. എന്നാൽ, സോഷ്യൽ മീഡിയയെ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്നത് തടയേണ്ടിയിരിക്കുന്നു. പ്രകോപനപരമായ വിഡിയോകൾ ഗൂഢലക്ഷ്യങ്ങൾക്ക് പ്രചരിപ്പിക്കുന്നത് മുസഫ൪നഗ൪ കലാപസമയത്തും കഴിഞ്ഞവ൪ഷം ബംഗളൂരുവിൽ സ്ഫോടനം നടന്ന സമയത്തും കണ്ടതാണെന്ന് ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും മൂന്നുദിവസത്തെ സമ്മേളനത്തിൽ ഷിൻഡെ പറഞ്ഞു.
ഇൻറലിജൻസ് ബ്യൂറോ സംഘടിപ്പിക്കുന്ന സമ്മേളനം സോഷ്യൽ മീഡിയ ദുരുപയോഗം പ്രത്യേകമായി ച൪ച്ച ചെയ്തു. യു.പി, തമിഴ്നാട്, ബിഹാ൪, രാജസ്ഥാൻ, ക൪ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ൪ഗീയ സംഘ൪ഷം ഉടലെടുക്കുന്നതിലേക്ക് ആഭ്യന്തര മന്ത്രി പൊലീസ് മേധാവികളുടെ ശ്രദ്ധ ക്ഷണിച്ചു. ഇതിൻെറ കാരണങ്ങൾ പലതാണ്.
പക്ഷേ, അമ൪ച്ച ചെയ്യാൻ നിഷ്പക്ഷ ഭരണനടപടി ആവശ്യമാണ്. എല്ലാ സമുദായങ്ങളുമായും പ്രത്യേകിച്ച് സംഘ൪ഷസാധ്യതയുള്ള പ്രദേശങ്ങളിൽ, തദ്ദേശ സ്ഥാപനങ്ങൾ നിരന്തര സമ്പ൪ക്കം പുല൪ത്തണം. സിഖ് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ വീണ്ടും ശ്രമങ്ങൾ നടക്കുന്നതിൽ ഷിൻഡെ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ ബഹുമുഖ വെല്ലുവിളികളാണ് നേരിടുന്നത്. ഇന്ത്യൻ മുജാഹിദീൻ ഇപ്പോൾ വലിയ വെല്ലുവിളി ഉയ൪ത്തുന്നുണ്ട്. അൽ-ഉമ്മയുടെ ശേഷിപ്പുകൾ ബംഗളൂരുവിലെ നാലാമത്തെ ആക്രമണത്തിന് പിന്നിലുണ്ടെന്നും ഷിൻഡെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.