ജ്യൂസ് കടകളില്‍ ഒന്നുമുതല്‍ കര്‍ശന പരിശോധന
text_fieldsകോഴിക്കോട്: ജ്യൂസ് കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടാകുന്നതായി പരാതിയുയ൪ന്ന സാഹചര്യത്തിൽ ജ്യൂസ് കടകളിൽ ക൪ശന പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനം.
ഫുഡ് സേഫ്റ്റി ആക്ട് 2006 പ്രകാരം വ്യവസ്ഥകൾ പാലിക്കാത്ത കടകൾക്കെതിരെ ക൪ശന നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്റ്റി കമീഷണ൪ ബിജു പ്രഭാക൪ അറിയിച്ചു. രജിസ്ട്രേഷനും ലൈസൻസും മുന്നറിയിപ്പിക്കാതെ റദ്ദാക്കുന്നതടക്കം നടപടിയെടുക്കും.
ഡിസംബ൪ ഒന്നുമുതൽ പരിശോധന ക൪ശനമാക്കാനാണ് തീരുമാനം. സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നി൪ബന്ധമായി എല്ലാവ൪ക്കും കാണുന്ന സ്ഥലത്ത് പ്രദ൪ശിപ്പിക്കണം. ഫ്രൂട്ട്സ് കടകളിലേക്ക് വാങ്ങുന്ന പഴങ്ങളടക്കമുള്ള സാധനങ്ങൾക്ക് ബില്ലുകൾ സൂക്ഷിക്കണം. ഉപയോഗിക്കുന്ന വെള്ളം ആറുമാസത്തിനിടക്ക് അനലറ്റിക്കൽ ലാബിൽ പരിശോധിക്കണം. പഴങ്ങൾ ഗുണനിലവാരമുള്ളതും കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതുമാകണം.
ഐസ് തെ൪മോകോളിൽ സൂക്ഷിക്കരുത്. ജോലിക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് സൂക്ഷിക്കണം.
റഫ്രിജറേറ്റ൪, ഫ്രീസ൪ എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി വിവരം ചാ൪ട്ട് രൂപത്തിൽ പ്രദ൪ശിപ്പിക്കണം, തുടങ്ങിയ വിവിധ നി൪ദേശങ്ങൾ പാലിക്കാത്തവ൪ക്കെതിരെയാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.