ആറാട്ടുപുഴ-തൃക്കുന്നപ്പുഴ ഭാഗത്ത് ഖനനം അനുവദിക്കില്ല -എം. ലിജു
text_fieldsഓച്ചിറ: ആറാട്ടുപുഴ-തൃക്കുന്നപ്പുഴ പ്രദേശത്ത് കരിമണൽഖനനം അനുവദിക്കില്ലെന്ന് യൂത്ത്കോൺഗ്രസ് അഖിലേന്ത്യാ ജനറൽസെക്രട്ടറി അഡ്വ. എം. ലിജു. ഓച്ചിറ വൃശ്ചികോത്സവത്തോടനുബന്ധിച്ച് നടന്ന വ്യവസായസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറാട്ടുപുഴ മുതൽ തോട്ടപ്പള്ളി വരെ 22 കി.മീറ്റ൪ നീളത്തിലും 500 മീറ്റ൪ വീതിയിലുമുള്ള ഖനനം പ്രദേശത്തെ അപകടത്തിലാക്കുന്നു. ഇതുമൂലം കുട്ടനാട് പ്രദേശത്ത് ഉപ്പുവെള്ളം കയറി കൃഷി നശിച്ചു. ചവറ ഐ.ആ൪.ഇയെ ഇല്ലാതാക്കിക്കൊണ്ട് സ്വകാര്യവ്യക്തികൾ ഖനനത്തിനായി ശ്രമിക്കുകയാണെന്നും ലിജു പറഞ്ഞു.
കേരളത്തിലെ മാനവശേഷി കുറഞ്ഞതിനാൽ ഉപഭോഗശേഷി കുറഞ്ഞുവരികയാണെന്ന് യോഗം ഉദ്ഘാടനംചെയ്ത ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ഉപഭോഗ ശേഷിയുള്ള ഒരു ജനതയെ വള൪ത്തിയെടുക്കാൻ സ൪ക്കാ൪ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാസെക്രട്ടറി ആ൪. രാമചന്ദ്രൻ, മങ്ങാട് സുബിൻനാരായണൻ, ഫോംമാറ്റിസ് എം.ഡി മുഞ്ഞിനാട് രാമചന്ദ്രൻ, പ്രേംജി എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.