‘മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം’
text_fieldsകോഴിക്കോട്: കേരളത്തിലെ മോട്ടോ൪ തൊഴിലാളി ക്ഷേമനിധി പ്രവ൪ത്തനം കാര്യക്ഷമമാക്കി തൊഴിലാളികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും മോട്ടോ൪ വാഹന ഇൻഷുറൻസ് പ്രീമിയം വ൪ധനക്കെതിരെ കേന്ദ്ര സ൪ക്കാ൪ അടിയന്തരമായി ഇടപെടണമെന്നും മോട്ടോ൪ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ജോസഫ്.
പ്രൈവറ്റ് മോട്ടോ൪ തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി കോഴിക്കോട് ജില്ലാ പ്രവ൪ത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് പി.കെ. നാസ൪ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് മേലാത്ത് പ്രവ൪ത്തന റിപ്പോ൪ട്ട് അവതരിപ്പിച്ചു.
യു. സതീശൻ, വി.ആ൪. രമേഷ്, പി.എം. ഗോപിനാഥ്, ഐ. കൃഷ്ണനുണ്ണി, പി. അശോകൻ, ഗോപാലകൃഷ്ണൻ, പ്രഭാകരൻ, പി.ടി.കെ. സുരേന്ദ്രൻ, ടി. ഉദയകുമാ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.