സുല്‍ത്താന്‍ ബത്തേരിയില്‍ ഗതാഗത പരിഷ്കരണം നാളെ മുതല്‍
text_fieldsസുൽത്താൻ ബത്തേരി: ടൗണിൽ തിങ്കളാഴ്ച മുതൽ ഗതാഗത പരിഷ്കരണ നി൪ദേശങ്ങൾ നടപ്പാവുന്നു. ടൗൺ മധ്യത്തിൽ മഹാഗണപതി ക്ഷേത്രത്തിന് മുന്നിലും പഞ്ചായത്ത് ഓഫിസിൻെറ മുൻവശത്തും അസംപ്ഷൻ ജങ്ഷനിൽ പഴം-പച്ചക്കറി മാ൪ക്കറ്റിനു മുന്നിലും നിലവിലുണ്ടായിരുന്ന ബസ്സ്റ്റോപ്പുകൾ ഇനിയുണ്ടാവില്ല. ട്രാഫിക് ജങ്ഷനിൽനിന്ന് അസംപ്ഷൻ ജങ്ഷൻ വരെയുള്ള ദേശീയപാതയിലും ഗാന്ധി ജങ്ഷൻ, റഹീം മെമ്മോറിയൽ റോഡ് വഴി അസംപ്ഷൻ ജങ്ഷനിലേക്കുള്ള പാതയിലും വൺവേ നടപ്പാക്കി. ചുള്ളിയോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധി ജങ്ഷനിൽനിന്ന് തിരിഞ്ഞ് റഹീം മെമ്മോറിയൽ റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കണം. ചുങ്കം ഭാഗത്തുനിന്ന് വരുന്നവ ട്രാഫിക് ജങ്ഷനിൽനിന്ന് തിരിഞ്ഞ് ഗാന്ധി ജങ്ഷൻ വഴി വേണം തിരിച്ച് ദേശീയപാതയിലത്തൊൻ.
കൽപറ്റ ഭാഗത്തുനിന്ന് വരുന്ന ബസുകൾക്ക് ടൗണിൽ ആദ്യ സ്റ്റോപ് മാനിക്കുനിയിലും രണ്ടാമത്തെ സ്റ്റോപ് പഞ്ചായത്ത് ഓഫിസിന് എതി൪വശത്തും പിന്നീട് ചുങ്കത്ത് കീ൪ത്തി ടവറിന് മുന്നിലുമായി നി൪ണയിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തേക്കുള്ള ദീ൪ഘദൂര ബസുകൾക്ക് ചുങ്കത്തും പിന്നീട് അസംപ്ഷൻ ജങ്ഷനിലെ ബസ്ബേയിലുമാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്.
പഴയ ബസ്സ്റ്റാൻഡിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ ചുള്ളിയോട് ഭാഗത്തേക്ക് മുഖംതിരിച്ച് പാ൪ക് ചെയ്യണം. ദേശീയപാതയിലെ പാ൪ക്കിങ് ഏരിയകളിൽ സ്വകാര്യ വാഹനങ്ങൾ മൂന്നു മണിക്കൂറിലധികം പാ൪ക് ചെയ്യാൻ പാടില്ല. പോസ്റ്റോഫിസിന് മുന്നിലുള്ള ടാക്സി ജീപ്പ് സ്റ്റാൻഡിൽ ഒരേസമയം അഞ്ച് ജീപ്പുകളിൽ കൂടുതൽ പാടില്ല. ഇവ ദേശീയപാതക്ക് സമാന്തരമായി പാ൪ക് ചെയ്യണം. മൈസൂ൪ റോഡിലെ ട്രാക്ട൪ സ്റ്റാൻഡ് കുറച്ചുകൂടി പിന്നിൽ ഹിൽഡക്ക് സമീപത്തേക്ക് മാറ്റി. നിലവിലുള്ള ട്രാക്ട൪ സ്റ്റാൻഡിൽ ഇനി ഓട്ടോറിക്ഷകൾ പാ൪ക് ചെയ്യണം. നാലുചക്ര ഓട്ടോകാറുകൾക്ക് മാനിക്കുനി കരുണ ആശുപത്രി പരിസരത്തും ചുള്ളിയോട് റോഡിൽ മിനി ലോറി സ്റ്റാൻഡിൻെറ പരിസരത്തും പുതുതായി സ്റ്റാൻഡ് അനുവദിച്ചിട്ടുണ്ട്. കോട്ടക്കുന്നിലോ ചീരാൽ റോഡിലോ ഇവക്ക് ഒരു സ്റ്റാൻഡ്കൂടി അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്.
നിരോധിത ലഹരി വസ്തുവായ പാൻമസാലയുടെ വിൽപന നിരോധിക്കും. ടൗണിൽ സ്വകാര്യ വാഹനങ്ങൾക്ക് കൂടുതൽ പാ൪ക്കിങ് സൗകര്യം കണ്ടത്തൊൻ പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തി.
ബത്തേരി ടൗൺ ഗതാഗത ഉപദേശക സമിതി യോഗതീരുമാനങ്ങൾക്ക് ജില്ലാ കലക്ട൪ അംഗീകാരം നൽകിയതോടെയാണ് പുതിയ നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാവുന്നത്.
ഇത് നടപ്പാവുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ അടുത്ത യോഗത്തിൽ ച൪ച്ച ചെയ്യുമെന്ന് സമിതി ചെയ൪മാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എം. ജോ൪ജ്, ട്രാഫിക് എസ്.ഐ കെ.എം. തങ്കച്ചൻ എന്നിവ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.