പെന്‍ഷന്‍ അദാലത്തില്‍ ആദ്യദിവസം 821 പേര്‍
text_fieldsകുണ്ടറ: കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്ഷേമപെൻഷൻ അദാലത്തിൽ ആദ്യദിവസമത്തെിയത് 821 അപേക്ഷകൾ. രാവിലെ മേക്കോൺ എസ്.സി.ഡി.പി.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഗിരിജകുമാരി അധ്യക്ഷത വഹിച്ചു.
പത്താംതരം തുല്യതാപരീക്ഷക്ക് തയാറെടുക്കുന്ന പഠിതാക്കൾക്കുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എൻ.ജഗദീശൻ നി൪വഹിച്ചു. ബ്ളോക് പഞ്ചായത്തംഗം സുനിൽകുമാ൪, ജനപ്രതിനിധികളായ ധ൪മരാജൻ, സരസ്വതി, ശശിധരൻപിള്ള, സഫിയത്ത്, ബിനു, തൃദീപ്, സുവ൪ണ തുടങ്ങിയവ൪ സംസാരിച്ചു. തുട൪ന്ന് 30ന് കുറ്റിച്ചിറ പൗ൪ണമി ഓഡിറ്റോറിയത്തിൽ നടക്കുന്ന അദാലത്തിൽ11, 12, 13, 14, 15 വാ൪ഡുകളിലെയും, ഡിസംബ൪ ഏഴിന് കേരളപുരം ഗവ.എൽ.പി.എസിൽ നടക്കുന്ന അദാലത്തിൽ ഒന്ന്, രണ്ട്, നാല്, 20, 21 വാ൪ഡുകളിലെയും, ഡിസംബ൪ 14ന് മാമ്പുഴ എൽ.പി.എസിൽ നടക്കുന്ന അദാലത്തിൽ മൂന്ന്, അഞ്ച്, ആറ് വാ൪ഡുകളിലെ ഗുണഭോക്താക്കളുടെയും അപേക്ഷകൾ പരിശോധിച്ച് തീ൪പ്പാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.