പാലക്കാടിന്റെ സ്വര്‍ണക്കടത്ത്
text_fieldsകൊച്ചി: മൂന്ന് മീറ്റ് റെക്കോഡ് പിറന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനം 18 ഇനം പൂ൪ത്തിയായപ്പോൾ നിലവിലെ ജേതാക്കളായ പാലക്കാട് ജില്ല മുന്നിൽ. ആറുസ്വ൪ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 44 പോയൻറ് പാലക്കാട് നേടി.
സ്വന്തം തട്ടകത്തിൽ ഓവറോൾ കിരീടം തിരിച്ചുപിടിക്കാനിറങ്ങിയ എറണാകുളം നാലുസ്വ൪ണവും മൂന്നുവെള്ളിയും മൂന്നുവെങ്കലവുമായി 33 പോയൻറുമായി രണ്ടാം സ്ഥാനത്താണ്. രണ്ടുസ്വ൪ണവും മൂന്നുവെള്ളിയും ഒരുവെങ്കലവുമുൾപ്പെടെ 20 പോയൻറുള്ള കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്.
സ്കൂൾ വിഭാഗത്തിൽ നിലവിലെ ജേതാക്കളായ കോതമംഗലം സെൻറ് ജോ൪ജ് എച്ച്.എസ്.എസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി 17 പോയൻറുമായി പാലക്കാട് മുണ്ടൂ൪ എച്ച്.എസാണ് മുന്നിൽ. പാലക്കാട് കല്ലടി എച്ച്.എസ്, കോതമംഗലം മാ൪ബേസിൽ എന്നിവ 15 പോയൻറ് വീതം നേടി രണ്ടാം സ്ഥാനത്തുണ്ട്. സെൻറ് ജോ൪ജിന് 11 പോയൻറുണ്ട്.
എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ ആരംഭിച്ച 57ാമത് കായിക മേളയുടെ ആദ്യദിനത്തിൽ മൂന്ന് മീറ്റ് റെക്കോഡാണ് പിറന്നത്. സ്കൂൾ മീറ്റിനോട് വിടപറയുന്ന പാലക്കാട് മുണ്ടൂ൪ എച്ച്.എസിലെ പി.യു. ചിത്ര സീനിയ൪ പെൺകുട്ടികളുടെ 3000 മീറ്ററിലും കോഴിക്കോട് നെല്ലിപ്പോയിൽ സെൻറ് ജോൺസ് എച്ച്.എസ്.എസിലെ കെ.ആ൪. ആതിര ജൂനിയ൪ പെൺകുട്ടികളുടെ 3000 മീറ്ററിലും തൃശൂ൪ ഗുരുവായൂ൪ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ കെ.എസ്. അനന്തു സബ്ജൂനിയ൪ ആൺകുട്ടികളുടെ ഹൈജംപിലുമാണ് മീറ്റ് റെക്കോഡുകൾ തീ൪ത്തത്. ജൂനിയ൪ പെൺകുട്ടികളുടെ 3000 മീറ്ററിൽ തൃശൂ൪ നാട്ടിക ഗവ.ഫിഷറീസ് എച്ച്.എസിലെ വി.ഡി. അഞ്ജലിയും ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചു.
സീനിയ൪ പെൺകുട്ടികളുടെ ലോങ്ജംപിൽ അന്ത൪ദേശീയ താരം കൂടിയായ തിരുവനന്തപുരം സായിയിലെ ജെനിമോൾ ജോയിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കണ്ണൂ൪ സായിയിലെ ആതിര സുരേന്ദ്രൻ ഒന്നാമതത്തെി. ആൺകുട്ടികളുടെ ലോങ്ജമ്പിൽ നിലവിലെ ജേതാവായ മാ൪ബേസിലിൻെറ ബി. എബിനെ മൂന്നാംസ്ഥാനത്താക്കി മലപ്പുറം തവനൂ൪ കെ.എം.വി.എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാ൪ഥി പി.വി. സുഹൈൽ സ്വ൪ണം കൊയ്തു. ജൂനിയ൪ പെൺകുട്ടികളുടെ 400 മീറ്ററിൽ ഷഹ൪ബാന സിദ്ദീഖിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസിൻെറ ജിസ്ന മാത്യു ഒന്നാംസ്ഥാനം നേടി. വിവിധ വിഭാഗത്തിലായി 95 ഇനങ്ങളിൽ മത്സരം നടക്കുന്ന മീറ്റ് ചൊവ്വാഴ്ച സമാപിക്കും.
ഇന്ന് 22 ഫൈനൽ
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാം ദിനമായ ഞായറാഴ്ച 22 ഇനങ്ങളിൽ മെഡൽ ജേതാക്കളെ അറിയാം.
സീനിയ൪
ഗേൾസ് 5000 മീറ്റ൪ നടത്തം, ബോയ്സ് 5000 മീറ്റ൪ നടത്തം, ഗേൾസ് 5000 മീറ്റ൪ ഓട്ടം, ഗേൾസ് പോൾവാൾട്ട്, ഗേൾസ് ഷോട്ട് പുട്ട്, ഗേൾസ് 400 മീറ്റ൪ ഹ൪ഡിൽസ്, ബോയ്സ് 400 മീറ്റ൪ ഹ൪ഡിൽസ്, ബോയ്സ് ഷോട്ട്പുട്ട്, ഗേൾസ് 100 മീറ്റ൪, ബോയ്സ് 100 മീറ്റ൪.
ജൂനിയ൪
ഗേൾസ് ഡിസ്കസ് ത്രോ, ബോയ്സ് ഹൈജമ്പ്, ഗേൾസ് ലോങ്ജമ്പ്, ഗേൾസ് പോൾവാൾട്ട്, ബോയ്സ് ഡിസ്കസ് ത്രോ, ഗേൾസ് 100 മീറ്റ൪, ബോയ്സ് 100 മീറ്റ൪.
സബ്ജൂനിയ൪
ഗേൾസ് ഡിസ്കസ് ത്രോ, ഗേൾസ് ഹൈജമ്പ്, ഗേൾസ് 100 മീറ്റ൪, ബോയ്സ് 100 മീറ്റ൪, ബോയ്സ് ഡിസ്കസ് ത്രോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.