ഉത്തരവുകളുടെ പരിഭാഷ എല്ലാ ഭാഷകളിലും വേണം -മലയാള ഐക്യവേദി
text_fieldsകൊച്ചി: ജനജീവിതത്തെ നി൪ണായകമായി ബാധിക്കുന്ന എല്ലാ ഉത്തരവുകളുടെയും ഉടമ്പടികളുടെയും ബി.ഒ.ടി കരാറുകളുടെയും പരിഭാഷ മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ ലഭ്യമാക്കണമെന്ന് മലയാള ഐക്യവേദി. കൊച്ചിയിൽ ചേ൪ന്ന മലയാള ഐക്യവേദി സംസ്ഥാന സമ്മേളനമാണ് ഈ ആവശ്യം ഉന്നയിച്ചത്.
കേരളത്തിലെ കോടതിഭാഷ മലയാളത്തിലാക്കാൻ ഇനിയും വൈകരുതെന്നും 1987ലെ നരേന്ദ്രൻ കമീഷൻ റിപ്പോ൪ട്ട് നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ‘കോടതിഭാഷയും സമഗ്രഭാഷ നിയമവും’ എന്ന വിഷയത്തിൽ അഡ്വ. കാളീശ്വരം രാജ് മുഖ്യപ്രഭാഷണം നടത്തി.
മലയാള ഐക്യവേദി സംസ്ഥാന കൺവീന൪ വി.പി. മാ൪ക്കോസ് അധ്യക്ഷനായിരുന്നു. ആ൪. ഷിജു പ്രമേയം അവതരിപ്പിച്ചു. ഡോ. ജോ൪ജ് ഇരുമ്പയം, ആ൪. നന്ദകുമാ൪, കെ. രവിക്കുട്ടൻ, പി. ഗീത, ഇ.കെ. സുകുമാരൻ, അശോകൻ ഞാറക്കൽ, സൗമ്യ തോമസ്, എം.ആ൪. മഹേഷ് എന്നിവ൪ സംസാരിച്ചു. വിദ്യാ൪ഥി മലയാളവേദിയുടെ സമ്മേളനം സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു.
ബി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. എറണാകുളം ജി. ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ഭാഷാഭിമാനം ആത്മാഭിമാനത്തിൻെറ ഭാഗമാണെന്നും ആത്മാഭിമാനം സ്വാതന്ത്രബോധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി എം.വി. പ്രദീപൻ (പ്രസി.), വി.പി. മാ൪ക്കോസ് (കൺവീന൪), ആ൪. ഷിജു (സെക്ര.), എ. സിന്ധു (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.