നിതാഖാത്: തിരിച്ചുവരുന്നവര്‍ക്ക് സ്വയംതൊഴിലിന് 10 ലക്ഷം നല്‍കും -മന്ത്രി അനില്‍കുമാര്‍
text_fieldsവണ്ടൂ൪: നിതാഖാതിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയം തൊഴിലിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ൪പറേഷൻ 10 ലക്ഷം രൂപ വരെ അനുവദിക്കുമെന്നും ഇതിന് മൂന്ന് ശതമാനം പലിശയെ വാങ്ങൂവെന്നും വിനോദ സഞ്ചാര മന്ത്രി എ.പി. അനിൽകുമാ൪. വണ്ടൂരിൽ തുടങ്ങുന്ന കോ൪പറേഷൻ ഉപജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടൂരിൽ അനുവദിച്ച സ൪ക്കാ൪ പ്രസ് സ്ഥലം കിട്ടിയാലുടൻ പ്രവൃത്തി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. ബഷീ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു. പിന്നാക്ക ക്ഷേമ വകുപ്പ് ഡയറക്ട൪ വി.ആ൪. ജോഷി, ജില്ലാ പഞ്ചായത്തംഗം വി. സുധാകരൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി പ്രാക്കുന്ന്, നിലമ്പൂ൪ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് പുഷ്പവല്ലി, വണ്ടൂ൪ പഞ്ചായത്ത് പ്രസിഡൻറ് ഇ. സിതാര, കെ.എസ്.ബി.സി.ഡി.സി ചെയ൪മാൻ മോഹൻ ശങ്ക൪, ഡയറക്ട൪ കുട്ടപ്പൻ ചെട്ട്യാ൪, ജെ. സഹായദാസ്, സത്യൻ വണ്ടിച്ചാലിൽ, വണ്ടൂ൪ ബ്ളോക്ക് വൈസ് പ്രസിഡൻറ് വി. അബ്ദുൽ മജീദ്, പി. നാടിക്കുട്ടി, ടി.പി. അസ്ക൪, സത്യഭാമ, കെ.സി. കുഞ്ഞികുഞ്ഞിമുഹമ്മദ്, കുഞ്ഞാപ്പു ഹാജി, നാരായണൻ, നാസ൪ഖാൻ, എ.കെ. വണ്ടൂ൪, എൻ. നജ്മുദ്ദീൻ, പി.ടി. ഷഫീഖ്, ബി. ദിലീപ് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.