കെ.കെ.നായരുടെ പൂര്‍ണകായ പ്രതിമ ഫെബ്രുവരിയില്‍
text_fieldsപത്തനംതിട്ട: ജില്ലയുടെ ശിൽപിയും മുൻ എം.എൽ.എയുമായ കെ.കെ. നായരുടെ പൂ൪ണകായ പ്രതിമ നഗരസഭ പുതിയ ബസ് സ്റ്റാൻഡിന് മുൻവശം സ്ഥാപിക്കുന്നു. രണ്ടുലക്ഷം രൂപ ചെലവിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇളകൊള്ളൂ൪ സ്വദേശിയായ ശിൽപി രാജഗോപാലാണ് പ്രതിമ നി൪മിക്കുന്നത്. തിങ്കളാഴ്ച കൂടിയ കൗൺസിൽ യോഗമാണ് അംഗീകാരം നൽകിയത്.
ഫെബ്രുവരിയിൽ കെ.കെ. നായരുടെ ഒന്നാം ചരമ വാ൪ഷികത്തിൽ പ്രതിമ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയ൪മാൻ പറഞ്ഞു. സിമൻറിലായിരിക്കും പ്രതിമ സ്ഥാപിക്കുക. പെട്ടന്ന് കേടുവന്നേക്കുമെന്നതിനാൽ വെങ്കല പ്രതിമ സ്ഥാപിക്കണമെന്ന് ഭരണകക്ഷി അംഗം കെ.ആ൪. അരവിന്ദാക്ഷൻ നായ൪, പ്രതിപക്ഷ അംഗം വി.എ. ഷാജഹാൻ എന്നിവ൪ ആവശ്യപ്പെട്ടു. ജില്ലയിൽ ഇത്തരം പ്രതിമ നി൪മിക്കത്തക്ക വിദഗ്ധരായ ശിൽപികൾ ഉണ്ടോ എന്നകാര്യത്തിൽ സംശയമുണ്ടെന്നും ഇവ൪ പറഞ്ഞു.
സിമൻറിൽ നി൪മിക്കുന്നതുകൊണ്ട് ഒരു തകരാറും ഉണ്ടാവുകയില്ളെന്നും നിരവധി മഹാന്മാരുടെ പ്രതിമകൾ വ൪ഷങ്ങൾക്ക് മുമ്പ് സമിൻറിൽ നി൪മിച്ചത് ഇപ്പോഴും കേടുകൂടാതെ നിലകൊള്ളുന്നതായും ചെയ൪മാൻ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ പല വാ൪ഡുകളിലും തൊഴിലാളിക്ഷാമം നേരിടുന്നതായി അംഗങ്ങൾ പറഞ്ഞു. ഭരണകക്ഷി അംഗം അഡ്വ. റോഷൻ നായരാണ് ആദ്യം ഇക്കാര്യം അവതരിപ്പിച്ചത്. വാ൪ഡിൽ പല പ്രവ൪ത്തികളും ഇതുമൂലം മുടങ്ങിക്കിടക്കുകയാണ്. തൻെറ വാ൪ഡിൽ 53 പേ൪ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നതായി സ്വതന്ത്ര അംഗം മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ പറഞ്ഞു. തൊഴിൽകാ൪ഡ് എടുത്തവ൪ക്ക് തൊഴിലും ആനുകൂല്യങ്ങളും നൽകാൻ നഗരസഭ ബാധ്യസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ജോലികളെ സംബന്ധിച്ച വ്യക്തമായ എസ്റ്റിമേറ്റുകൾക്ക് രൂപം നൽകണം.
കൂടുതൽ തൊഴിലാളികളുള്ള വാ൪ഡുകളിൽനിന്ന് തൊഴിലാളികളെ മറ്റ് വാ൪ഡുകളിൽ നിയോഗിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കാമെന്ന് ചെയ൪മാൻ പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തിനായി നഗരസഭ ചെയ൪മാൻ മൂന്നാം വാ൪ഡിൽ റോഡ് നി൪മിക്കുന്നതായി എൽ.ഡി.എഫ് അംഗം ആ൪.സാബു പറഞ്ഞു.
പോസ്റ്റ് ഓഫിസ് റോഡിൽ പള്ളിമുക്കിന് സമീപമാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ശ്രമം നടക്കുന്നത്.റോഡ് നഗരസഭക്ക് സറണ്ട൪ ചെയ്യുകയോ പൊതുവഴിയായി രേഖാമൂലം എഴുതി നൽകുകയോ ചെയ്തിട്ടില്ളെന്നും സാബു പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തെ തുട൪ന്നാണ് റോഡ് നി൪മാണം ഏറ്റെടുത്തതെന്നാണ് വാ൪ഡ് കൗൺസില൪ പറഞ്ഞത്.എന്നാൽ, പരാതിയെ തുട൪ന്ന് റോഡ് നി൪മാണം എൻജിനീയറിങ് വിഭാഗം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ചെയ൪മാൻ സുരേഷ്കുമാ൪ പറഞ്ഞു. ഇത്തരത്തിലൊരു റോഡിൻെറ നി൪മാണം അറിഞ്ഞില്ളെന്നും ചെയ൪മാൻ പറഞ്ഞു.
നഗരസഭ മാ൪ക്കറ്റിലെ ബയോഗ്യാസ് പ്ളാൻറ് അറ്റകുറ്റപ്പണിക്കായി ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് ക്വട്ടേഷൻ സ്വീകരിക്കാൻ തീരുമാനിച്ചു.
2013-14 വാ൪ഷിക പദ്ധതി പ്രകാരം വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ഗുണഭോക്തൃ പട്ടികയും കൗൺസിൽ അംഗീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.