ജില്ലയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ നടപട ി -എം.പി
text_fieldsതൊടുപുഴ: ജില്ലയിലെ വൈദ്യുതി ഉൽപാദന-വിതരണരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയബന്ധിത നടപടി സ്വീകരിക്കുമെന്ന് പി.ടി. തോമസ് എം.പി പറഞ്ഞു. തൊടുപുഴയിൽ എം.പി വിളിച്ചുചേ൪ത്ത വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ 12 എ.ഇ, 46 സബ് എൻജിനീയ൪, 21 ഓവ൪സിയ൪ ഉൾപ്പെടെ 238 ഒഴിവുകൾ നിലവിലുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. സേനാപതി, കുത്തുങ്കൽ സബ് സ്റ്റേഷനുകളുടെ നി൪മാണങ്ങൾ അവസാനഘട്ടത്തിലാണ്. കുമളി, വണ്ടന്മേട്, മുരിക്കാശേരി, മുട്ടം സബ് സ്റ്റേഷനുകളുടെ നി൪മാണം ആരംഭിച്ചു. കട്ടപ്പനയിൽ ഇലക്ട്രിക്കൽ സ൪ക്കിൾ അനുവദിക്കണമെന്നും പൈനാവിൽ 220 കെ.വി സബ് സ്റ്റേഷൻ ആരംഭിക്കണമെന്നും യോഗത്തിൽ ആവശ്യമുയ൪ന്നു.കുത്തുങ്കൽ, നെടുങ്കണ്ടം 110 കെ.വി ലൈൻ പൂ൪ത്തിയാകാത്തത് മൂലമാണ് നെടുങ്കണ്ടം, കട്ടപ്പന, വണ്ടന്മേട് മേഖലകളിലെ വോൾട്ടേജ് ക്ഷാമം നേരിടുന്നത്. ഈ ലൈൻ ഉടൻ പൂ൪ത്തിയായില്ളെങ്കിൽ ഹൈറേഞ്ച് ഭാഗികമായി ഇരുട്ടിലാകുമെന്ന് കെ.എസ്.ഇ.ബി അധികൃത൪ ചൂണ്ടിക്കാട്ടി. ചിത്തിരപുരം, കട്ടപ്പന, തൊടുപുഴ നമ്പ൪ രണ്ട്, നെടുങ്കണ്ടം എന്നീ സെക്ഷനുകൾ അടിയന്തരമായി വിഭജിക്കണമെന്നും നി൪ദേശമുണ്ടായി. മാങ്കുളം, ഉടുമ്പൻചോല, കാഞ്ചിയാ൪, ആലക്കോട് എന്നിവിടങ്ങളിൽ പുതിയ സെക്ഷൻ ആരംഭിക്കണമെന്ന് ആവശ്യമുയ൪ന്നു.
നെടുങ്കണ്ടത്ത് പുതിയ സബ് ഡിവിഷൻ ആരംഭിക്കണമെന്നും ജില്ലയിലെ വിസ്തൃതി പരിഗണിച്ച് ഓരോ ഡിവിഷനിലും കെ.എസ്.ഇ.ബി ലോറികളുടെ എണ്ണം വ൪ധിപ്പിക്കണമെന്നും പീരുമേട് സബ് സ്റ്റേഷൻെറ പുനരുദ്ധാരണം ഉടൻ ആരംഭിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഹൈഡൽ ടൂറിസത്തിൽ 2.5 കോടി രൂപ ലാഭമുണ്ടായതായി യോഗത്തിൽ അറിയിച്ചു. കുളമാവിലും ചെങ്കുളത്തും ഹൈഡൽ ടൂറിസം ആരംഭിക്കുമെന്ന് യോഗത്തിൽ ഡയറക്ട൪ പറഞ്ഞു.
കഴിഞ്ഞ കാലവ൪ഷക്കെടുതിയിൽ നല്ല പ്രവ൪ത്തനം കാഴ്ചവെച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ എം.പി അഭിനന്ദിച്ചു. ഈ പ്രശ്നങ്ങൾ അടിയന്തരമായി വൈദ്യുതി മന്ത്രിയുടെയും ചെയ൪മാൻെറയും റഗുലേറ്ററി അതോറിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തും. 27ന് തിരുവനന്തപുരത്ത് ഇവരെ നേരിൽ കാണുമെന്നും എം.പി പറഞ്ഞു. ഡെപ്യൂട്ടി ചീഫ് എൻജിനീയ൪ എൻ. മുരളീധരൻ, ജനറേഷൻ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയ൪മാ൪, അസി. എൻജിനീയ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.