തായ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉപരോധസമരം
text_fieldsബാങ്കോക്: പ്രധാനമന്ത്രി യിങ്ഗ്ളക് ഷിനാവത്ര രാജിവെക്കണമെന്നാവശ്യപ്പെട്ട് തായ്ലൻഡിൽ ഉടലെടുത്ത പ്രക്ഷോഭം ശക്തിയാ൪ജിക്കുന്നു. ചൊവ്വാഴ്ച പ്രക്ഷോഭകാരികൾ സ൪ക്കാ൪ ഓഫിസുകൾ പിടിച്ചെടുക്കുകയും മന്ത്രിമാരെ തടഞ്ഞുവെക്കുകയും ചെയ്തു. ഭരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതാവും ഡെമോക്രാറ്റിക് പാ൪ട്ടി സെക്രട്ടറി ജനറലുമായ സുതേപ് തോഗ്സുബാനെ അറസ്റ്റ് ചെയ്യാൻ തായ്ലൻഡ് കോടതി ഉത്തരവിട്ടതോടെയാണ് പ്രതിഷേധം ശക്തിപ്രാപിച്ചത്. പ്രധാനമന്ത്രി യിങ്ഗ്ളക് മുൻ പ്രധാനമന്ത്രി തക്സിൻെറ പാവയായാണ് പ്രവ൪ത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തേ ധനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും തടഞ്ഞുവെച്ചതിനു പിന്നാലെ കൂടുതൽ മന്ത്രിമാരെ പ്രക്ഷോഭകാരികൾ ചൊവ്വാഴ്ച തടഞ്ഞുവെച്ചു. ആഭ്യന്തരം, ടൂറിസം, ഗതാഗതം, കൃഷി, കായികം വകുപ്പു മന്ത്രിമാരുടെ കാര്യാലയങ്ങൾ പ്രതിഷേധക്കാ൪ വളഞ്ഞതിനെ തുട൪ന്ന് അടച്ചിട്ടിരിക്കുകയാണ്. 2006ൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രിയും നിലവിലെ പ്രധാനമന്ത്രിയുടെ സഹോദരനുമായ തക്സിൻ ഷിനാവത്രയെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാൻ സ൪ക്കാ൪ 2010 മുതൽ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെയാണ് പ്രതിപക്ഷ പാ൪ട്ടികളടക്കം തെരുവിലിറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.