തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ സംഗീതോത്സവം അരങ്ങേറി
text_fieldsതൃപ്രയാ൪: ശ്രീരാമക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച കലാപരിപാടികളുടെ 10ാം ദിവസമായ ചൊവ്വാഴ്ച 176 പേ൪ പങ്കെടുത്ത സംഗീതോത്സവം അരങ്ങേറി. തുട൪ന്ന് ചെറുവത്തേരി കിഴക്കേ തൃക്കോവിൽ നാമാഘോഷലഹരിയുടെ ആഭിമുഖ്യത്തിൽ ഭജനയും നടത്തി. ബുധനാഴ്ച നവമിദിവസം രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ സംഗീതോത്സവം നടക്കും. തുട൪ന്ന് തൃപ്രയാ൪ നൃത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആ൪ട്സിൻെറ നൃത്തോപാസനം അരങ്ങേറും. രാത്രി 10ന് മാണി വാസുദേവ ചാക്യാ൪ കൂത്ത് അവതരിപ്പിക്കും.
ചൊവ്വാഴ്ച രാവിലെ നവീകരണ കലശ കമ്മിറ്റി നി൪മിച്ചുനൽകിയ താഴികക്കുടം അയ്യപ്പക്ഷേത്രത്തിൽ സമ൪പ്പിച്ചു. നവരത്നങ്ങൾ, സ്വ൪ണം, വെള്ളി, ഇയ്യം, ഇരുമ്പ്, നാണയങ്ങൾ, നവരനെല്ല് എന്നീ ദ്രവ്യങ്ങൾ താഴികക്കുടത്തിൽ നിറച്ചശേഷം ശ്രീരാമക്ഷേത്രം തന്ത്രി തരണനെല്ലൂ൪ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് കുംഭാഭിഷേകം നടത്തി.ദേവസ്വം മാനേജ൪ കെ.കെ. രാജൻ, അസി. മാനേജ൪ അഖിൽ, നവീകരണ കമ്മിറ്റി വ൪ക്കിങ് ചെയ൪മാൻ പി.ജി. നായ൪, ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി വി.ആ൪. പ്രകാശൻ എന്നിവ൪ നേതൃത്വം നൽകി.
ഏകാദശി ദിവസം ശീവേലി എഴുന്നള്ളിപ്പിന് പങ്കെടുക്കുന്ന ആനകളുടെ പേരുവിവരം ദേവസ്വം ബോ൪ഡ് പുറത്തിറക്കി. തിരുവമ്പാടി കുട്ടിശങ്കരൻ, തിരുവമ്പാടി രാമഭദ്രൻ, പാറമേക്കാവ് ശ്രീപത്മനാഭൻ, ചിറക്കര ശ്രീ പത്മനാഭൻ, അടിയാട്ട് അയ്യപ്പൻ, ചിറക്കൽ ശ്രീറാം, എടക്കുന്നി അ൪ജുനൻ, പെരിങ്ങത്തറ രാജൻ, ചിറക്കര ദേവനാരായണൻ, പെരിഞ്ഞനം ഗോപാലകൃഷ്ണൻ, ദേവസ്വം ഗിരീശ്വൻ, ദേവസ്വം ചന്ദ്രശേഖരൻ എന്നീ ആനകളാണ് എഴുന്നള്ളിപ്പിൽ പങ്കെടുക്കുക. വഴിപാടിനത്തിൽപെട്ട 15 ആനകൾ എത്തുമെങ്കിലും ആന പരിപാലനച്ചട്ടം പാലിച്ചിട്ടുള്ളവയെ മാത്രമെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കൂവെന്ന് ദേവസ്വം അധികൃത൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.