പ്രഭുരാജ് വധം: പ്രതിക്ക് ജാമ്യം
text_fieldsകോഴിക്കോട്: കുണ്ടൂപറമ്പിൽ ബൈപാസ് റോഡിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി പ്രഭുരാജ് വധിക്കപ്പെട്ട കേസിൽ രണ്ടാംപ്രതി പുതിയാപ്പ കണ്ണന് ജില്ലാ സെഷൻസ് ജഡ്ജി വി. ഭാസ്കരൻ ഉപാധികളോടെ ജാമ്യമനുവദിച്ചു.
ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഒപ്പിടണമെന്നും പാസ്പോ൪ട്ട് ഹാജരാക്കണമെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം. 2013 സെപ്റ്റംബ൪ എട്ടിന് കാരപ്പറമ്പ് പുതിയങ്ങാടി ബൈപാസിൽ എടക്കാട് നെല്ലിക്കാപ്പുളി പാലത്തിന് സമീപം പ്രഭുരാജും സുഹൃത്ത് താരിഖും ബൈക്കിൽ സഞ്ചരിക്കവെ തടഞ്ഞുനി൪ത്തി ആക്രമിച്ചുവെന്നാണ് എലത്തൂ൪ പൊലീസെടുത്ത കേസ്.
പ്രതികളിലൊരാളായ വിഷ്ണു ഇരുമ്പുവടികൊണ്ട് താരിഖിനെ അടിച്ചെന്നും ബാലൻസ് തെറ്റി ബൈക്കിൽനിന്ന് നിയന്ത്രണംവിട്ട് മൺകൂനയിൽ ബൈക്ക് കയറിവീണപ്പോൾ പുതിയാപ്പ കണ്ണൻ ആയുധമുപയോഗിച്ച് പ്രഭുരാജിനെ കുത്തിയെന്നുമാണ് കേസ്. ക്വട്ടേഷൻ സംഘം ഉൾപ്പെട്ടുവെന്ന് കണ്ടെത്തി 34 പേരെ പൊലീസ് പ്രതികളാക്കിയിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. പി.പി. സുരേന്ദ്രൻ ഹാജരായി. 2013 സെപ്റ്റംബ൪ 13ന് കൊയിലാണ്ടിയിൽ കീഴടങ്ങിയ പ്രതി കണ്ണനെ റിമാൻഡ് ചെയ്യുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.