കടല്‍ക്കൊല: കൊലക്കുറ്റം ചുമത്താന്‍ എന്‍.ഐ.എ അനുമതി തേടി
text_fieldsന്യൂദൽഹി: കടൽക്കൊലക്കേസിൽ പ്രതികളായ ഇറ്റാലിയൻ നാവിക൪ക്ക് വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തരുതെന്ന വിദേശ മന്ത്രാലയത്തിൻെറ നിലപാടിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). പ്രതികൾക്ക് വധശിക്ഷ ലഭിക്കാവുന്ന തരത്തിൽ കൊലക്കുറ്റം ചുമത്താൻ എൻ.ഐ.എ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അനുമതി തേടി.
‘സുവ’ നിയമം (സപ്രഷൻ ഓഫ് അൺലോഫുൾ ആക്ട്സ് എഗെൻസ്റ്റ് സേഫ്റ്റി ഓഫ് മാരിടൈം നാവിഗേഷൻ ആൻഡ് ഫിക്സഡ് പ്ളാറ്റ്ഫോംസ് ഓൺ കോണ്ടിനെൻറൽ ഷെൽഫ് ആക്ട്) അനുസരിച്ചാണ് കേസ് അന്വേഷണം ഏറ്റെടുത്തയുടൻ എൻ.ഐ.എ പ്രഥമ വിവര റിപ്പോ൪ട്ട് സമ൪പ്പിച്ചിരുന്നത്. എന്നാൽ ഇറ്റലിയുടെ എതി൪പ്പ് അംഗീകരിച്ച് എൻ.ഐ.എ നിയമത്തിൻെറ പരിധിയിൽപ്പെടാത്ത കുറ്റംചുമത്തി പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനായിരുന്നു കേന്ദ്രസ൪ക്കാറിൻെറ തീരുമാനം. ഇറ്റലിയിലേക്ക് അവധിക്ക് പോയ പ്രതികൾ ‘മുങ്ങി’യപ്പോൾ അവരെ തിരികെയത്തെിക്കാനാണ് കേന്ദ്ര വിദേശ മന്ത്രാലയം ഇത്തരമൊരു ‘വിട്ടുവീഴ്ച’ക്ക് മുതി൪ന്നത്.
നാവികരെ തിരിച്ചയച്ച ഇറ്റലി സാക്ഷികളായ നാലുപേരെ അയക്കാനാവില്ളെന്ന് അറിയിച്ചു. സാക്ഷികളായ മറീനുകളെ ഹാജരാക്കാമെന്ന് ഇറ്റാലിയൻ സ൪ക്കാ൪ ഉറപ്പുനൽകിയതിനെ തുട൪ന്നാണ് കടൽക്കൊല നടന്ന ഇറ്റാലിയൻ ചരക്കുകപ്പൽ എൻറിക്ക ലെക്സി വിട്ടുകൊടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നത്. സുപ്രീംകോടതിക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായി മറീനുകളെ ഇന്ത്യയിലേക്ക് അയക്കില്ളെന്ന് ഇറ്റലി നിലപാട് മാറ്റി. വേണമെങ്കിൽ വിഡിയോ കോൺഫറൻസ് മുഖേന മൊഴിനൽകാൻ ഒരുക്കമാണ്. അതിന് സാധ്യമല്ളെങ്കിൽ അന്വേഷണ ഏജൻസിക്ക് ഇറ്റലിയിൽ വന്ന് ചോദ്യം ചെയ്യുകയോ ചോദ്യാവലി അയച്ചുതരികയോ ചെയ്യാമെന്നും എൻ.ഐ.എയെ അറിയിച്ചു.
എന്നാൽ, എൻ.ഐ.എ സംഘത്തെ ഇറ്റലിയിലേക്ക് അയക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രാലയം വേണ്ടെന്ന് വെച്ചു. സാക്ഷികളെ ചോദ്യം ചെയ്യാൻ ഇറ്റാലിയൻ കോടതിയുടെ സഹായം തേടാനും മന്ത്രാലയം തീരുമാനിച്ചു. ചോദ്യാവലി അയച്ചുകൊടുത്തോ വിഡിയോ കോൺഫറൻസ് നടത്തിയോ ഇറ്റാലിയൻ സാക്ഷികളുടെ മൊഴികളെടുത്താൽ മതിയെന്നും ആഭ്യന്തരമന്ത്രാലയം നി൪ദേശിച്ചു.
2012 ഫെബ്രുവരി 15നു കൊല്ലം നീണ്ടകരയിൽ കടലിൽ മത്സ്യബന്ധനത്തിന് പോയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികരായ ലസ്തോറെ മാസി മിലിയാനോ, സാൽവതോറെ ജിറോൺ എന്നിവ൪ വെടിവെച്ചുകൊല്ലുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.