നേട്ടങ്ങളുടെ അവകാശിയാകാന്‍ റാന്നി എം.എല്‍.എ ശ്രമിക്കുന്നെന്ന്
text_fieldsറാന്നി: നിയോജക മണ്ഡലത്തിൽ അടൂ൪ പ്രകാശും ആൻേറാ ആൻറണി എം.പിയും യു.ഡി.എഫ് ഭരണത്തിലുള്ള ജില്ലാ, ബ്ളോക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും ജനപ്രതിനിധികളും അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പദ്ധതികളെപോലും പ്രസ്താവനകളിലൂടെ നേട്ടമായി ചിത്രീകരിക്കാൻ റാന്നി എം.എൽ.എ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ബ്ളോക് കമ്മിറ്റി ആരോപിച്ചു.
പെരുനാട്-അത്തിക്കയം ശുദ്ധജല വിതരണ പദ്ധതി നടത്തിപ്പിൻെറ 50 ശതമാനം ഫണ്ട് കേന്ദ്ര സ൪ക്കാറും 50 ശതമാനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുവദിച്ച സംസ്ഥാന സ൪ക്കാ൪ ഫണ്ടുമാണ്. ജപ്പാൻ കുടിവെള്ള പദ്ധതി നടത്തിപ്പിലേക്ക് ഏകദേശം 73 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
തിരുവാഭരണ പാതയിലെ വടശേരിക്കര പേഞ്ഞാട്ടുകടവു പാലത്തിന് 3.92 കോടി രൂപ അനുവദിച്ചത് ആൻേറാ ആൻറണി എം.പിയുടെ ശ്രമഫലമായിട്ടാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എം.എൽ.എ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കോൺഗ്രക് കമ്മിറ്റി കുറ്റപ്പെടുത്തി.
യോഗത്തിൽ പ്രസിഡൻറ് പ്രഫ. തോമസ് അലക്സ് അധ്യക്ഷതവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.