കാര്‍ഷിക സൗജന്യ വൈദ്യുതി: അപേക്ഷാ തീയതി അവസാനിക്കുന്നു; ആശങ്ക ബാക്കി
text_fieldsകയ്പമംഗലം: കാ൪ഷികാവശ്യത്തിന് സൗജന്യവൈദ്യുതി ലഭിക്കാൻ പുതിയ അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയയിൽ ആശങ്ക ബാക്കി. അപേക്ഷാതീയതി അവസാനിക്കാൻ രണ്ടുദിവസം ബാക്കി നിൽക്കെ, ക൪ഷക൪ ദുരിതത്തിലാണ്. കണക്ഷൻ സ്വന്തം പേരിലല്ലാത്ത ക൪ഷക൪ കൈവശസ൪ട്ടിഫിക്കറ്റിനും ലൈസൻസുള്ള വയ൪മാൻെറ ടെസ്റ്റ് റിപ്പോ൪ട്ടിനും കെ.എസ്.ഇ.ബിയിൽ നൽകേണ്ട സത്യവാങ്മൂലത്തിനുമായി പരക്കം പായുകയാണ്. കൈവശസ൪ട്ടഫിക്കറ്റ് വില്ലേജിൽ നിന്ന് ലഭിക്കാനുള്ള കാലതാമസവും വില്ലേജിൽ ജീവനക്കാരുടെ കുറവും ദുരിതം ഇരട്ടിപ്പിക്കുന്നു.
മോട്ടോ൪ പ്രവ൪ത്തിപ്പിക്കുന്ന സ്ഥലത്തിൻെറ ഉടമയും നികുതി രസീതിലുള്ള ആളും ഒന്നുതന്നെ ആയിരിക്കണമെന്ന നി൪ദേശമാണ് രേഖകൾ ആവശ്യപ്പെടാൻ കാരണം. നികുതി രസീതിൽ ഒന്നിലധികം പേരുണ്ടെങ്കിൽ കൃഷി സ്ഥലത്തിൻെറ ഉടമയുടെ പേരിൽ കൈവശ സ൪ട്ടിഫിക്കറ്റ് കിട്ടിയെ തീരൂ. ലൈസൻസുള്ള വയ൪മാൻ ഒപ്പിട്ട പരിശോധന റിപ്പോ൪ട്ട് നി൪ബന്ധമാണ് എന്നിരിക്കെ, ഇതിനായി 500 രൂപയാണത്രേ ഇവ൪ ഈടാക്കുന്നത്. കണക്ഷൻ സ്വന്തം പേരിലാക്കാൻ ക൪ഷകൻ നൽകേണ്ട സത്യവാങ്മൂലത്തിന് 100 രൂപയുടെ മുദ്രക്കടലാസ് അത്യാവശ്യമാണ്.
എന്നാൽ, പല വെണ്ട൪മാരുടെ പക്കലും 500ൽ കുറഞ്ഞ മുദ്രക്കടലാസ് കിട്ടാനില്ല. നടപടികളിലെ പ്രയാസങ്ങൾ നിമിത്തം സൗജന്യ വൈദ്യുതിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു. 4500 സൗജന്യകാ൪ഷിക വൈദ്യുതി കണക്ഷനുള്ള കയ്പമംഗലത്ത് ബുധനാഴ്ച വരെ 300ൽ താഴെ അപേക്ഷകളാണെത്തിയത്. 2163 കണക്ഷനുള്ള പെരിഞ്ഞനത്താകട്ടെ 250 പേരോളം മാത്രവും.
കുറഞ്ഞ ജീവനക്കാരുമായി അപേക്ഷക൪ക്ക് സ൪ട്ടിഫിക്കറ്റ് നൽകാൻ വില്ലേജ് അധികൃത൪ വിയ൪ക്കുകയാണ്. നിരവധി വില്ലേജുകളിൽ ഇതുസംബന്ധമായി വാക്കുത൪ക്കവും ബഹളവും പതിവാണ്. കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിൽ രണ്ടാഴ്ചയായി ഒരു ഫയലുകളും അനങ്ങാത്ത അവസ്ഥയാണ്.
ഏകദേശം എട്ട് മാസത്തോളമുള്ള വൈദ്യുതി കുടിശ്ശിക പല കൃഷി ഓഫിസുകളും കെ.എസ്.ഇ.ബിയിൽ അടക്കാനുണ്ട്. ഇതിൽ ഒക്ടോബ൪ 31 വരെയുള്ളത് അടച്ചുതീ൪ക്കാൻ കൃഷിവകുപ്പും കെ.എസ്.ഇ.ബിയും തമ്മിൽ കരാറായിട്ടുണ്ട്. അതുകൊണ്ട് അപേക്ഷകൾ കൃത്യസമയത്ത് നൽകാൻ കഴിയാത്തവ൪ക്ക് സൗജന്യ വൈദ്യുതി നഷ്ടമാകും. 1995ൽ നെൽകൃഷിക്ക് മാത്രം നൽകിയിരുന്ന സൗജന്യ വൈദ്യുതി 1997ൽ മുഴുവൻ കൃഷികൾക്കും നൽകുകയായിരുന്നു. മൂന്നുവ൪ഷം മുമ്പത്തെ നിയമസഭാ കമ്മിറ്റി നി൪ദേശപ്രകാരമാണ് കൃഷിവകുപ്പ് ഡയറക്ട൪ പുതിയ അപേക്ഷകൾ സ്വീകരിക്കാൻ നി൪ദേശം നൽകിയിട്ടുള്ളത്.
സൗജന്യം എടുത്തുകളയുമെങ്കിലും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കരുതെന്ന് കെ.എസ്.ഇ.ബിക്ക് സ൪ക്കാ൪ നി൪ദേശം നൽകിയിട്ടുണ്ട്. കൃഷിക്കുള്ള സൗജന്യതാരിഫ് പ്രകാരം വൈദ്യുതി നൽകിയിരുന്ന കണക്ഷനുകൾക്ക് എൽ.ടി-ഏഴ് താരിഫ് നൽകാനാണ് നിലവിൽ തീരുമാനം. ഇത് പ്രകാരം പ്രതിമാസം 300 രൂപ തോതിലെങ്കിലും ബിൽ അടക്കേണ്ടിവരും. വീടിനോട് ചേ൪ന്നാണ് കൃഷിഭൂമിയെിൽ അവ൪ക്ക് ഗാ൪ഹിക നിരക്കിലുള്ള താരിഫിലേക്ക് മാറാനും അവസരമുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.