അരി മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന നടത്തി
text_fieldsകൊല്ലം: നഗരത്തിലെ അരിക്കടകളിൽ ജില്ലാ സപൈ്ള ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊല്ലം, ചാമക്കട, കല്ലുപാലം, പായിക്കട റോഡ് എന്നിവിടങ്ങളിലെ അരി മൊത്തവ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. റേഷനരി അനധികൃതമായി ഗോഡൗണിലെത്തിച്ച് ബ്രാൻഡായി മറിച്ചുവിൽക്കുന്നെന്ന പരാതിയിലാണിത്. കടകളും ഗോഡൗണും പരിശോധിച്ചു. ക്രമക്കേടുകളൊന്നും കണ്ടെത്തനായില്ല. വിലവിവരപ്പട്ടിക സ്ഥാപിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു.
ചിന്നക്കടയിൽനിന്ന് തൃക്കോവിൽവട്ടത്തെ റേഷൻകടകളിലേക്ക് അരിയുമായി പോയ ലോറിയെ ഉദ്യോഗസ്ഥ൪ പിന്തുട൪ന്നു. അരി വേറെ ഏതെങ്കിലും കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നുണ്ടോ എന്നറിയാനായിരുന്നു രഹസ്യനിരീക്ഷണം. റേഷൻകടയിലേക്കുതന്നെയാണ് ലോറി എത്തിയത്. ആറ് റേഷൻകടകൾക്കായി 300 ചാക്കോളം അരിയാണ് ലോറിയിലുണ്ടായിരുന്നത്. ജില്ലാ സപൈ്ള ഓഫിസ൪ സി. സുധ൪മ, താലൂക്ക് സപൈ്ള ഓഫിസ൪ വൈ. ആസാദ് എന്നിവ൪ പരിശോധനക്ക് നേതൃത്വംനൽകി. വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃത൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.