ദേ, വന്നു.. പ്രശ്നോത്തരിയിലെ ‘കോടീശ്വരന്‍’
text_fieldsകണ്ണൂ൪: യു.പി വിഭാഗം സാമൂഹികശാസ്ത്ര പ്രശ്നോത്തരിയിൽ താരമായത് ‘കോടീശ്വരൻ’. ഏഷ്യാനെറ്റ് ചാനലിലെ ‘കോടീശ്വരൻ’ പരിപാടിയിൽ പങ്കെടുത്ത് മൂന്നരലക്ഷം രൂപ സ്വന്തമാക്കിയ തളിപ്പറമ്പ് പുഷ്പഗിരി സെൻറ് ജോസഫ് ഹൈസ്കൂളിലെ അ൪ഷൽ ഐസക് തോമസാണ്, ഇതേ സ്കൂളിലെ ആറാംക്ളാസ് വിദ്യാ൪ഥിയായ ശ്രേയസ് കൃഷ്ണനോടൊപ്പം സംസ്ഥാന ശാസ്ത്രമേളയിലും ഒന്നാമനായത്. 25 ചോദ്യങ്ങളിൽനിന്ന് 16 പോയൻറ് നേടിയാണ് 28 ടീമുകളെ പിന്തള്ളി അ൪ഷലും ശ്രേയസും ഒന്നാമതത്തെിയത്. തൃച്ചംബരത്തെ അധ്യാപക ദമ്പതികളായ തോമസ് ഐസകിൻെറയും അൻസമ്മ തോമസിൻെറയും മകനാണ് അ൪ഷൽ. കോടീശ്വരൻ പരിപാടിയിൽനിന്ന് ലഭിച്ച സമ്മാനത്തുകയിൽനിന്ന് ഒരുഭാഗം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാ൪ക്ക് ഭക്ഷണം നൽകാനും സെൻറ്മേരീസ് പള്ളിയിലേക്കും ഈ കൊച്ചുമിടുക്കൻ മാറ്റിവെച്ചിരുന്നു. വെള്ളാവിലെ ഇ.വി. കൃഷ്ണൻെറയും ലളിതയുടെയും മകനാണ് ശ്രേയസ്. 15 പോയൻറ് നേടിയ ആലപ്പുഴ നീ൪കുന്നം എസ്.ഡി.വി.ജി.യു.പി.എസിലെ സഫ്വാൻ സലീം, സാന്ദ്ര എന്നിവ൪ രണ്ടാംസ്ഥാനത്തിന് അ൪ഹരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.