അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം കൂടി
text_fieldsഅജ്മാൻ: രാജ്യത്തിൻെറ അതി൪ത്തിയിൽ നുഴഞ്ഞുകയറ്റം വ്യാപകമായതിനെ തുട൪ന്ന് അധികൃത൪ പരിശോധന ക൪ശനമാക്കി. നുഴഞ്ഞു കയറിയ 200 ഓളം പേരെയാണ് കഴിഞ്ഞ ഒരാഴ്ചക്കകം പിടികൂടിയത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ നുഴഞ്ഞു കയറിയ 350ഓളം പേരെ പിഴചുമത്തി നാടുകടത്താൻ രണ്ടാഴ്ച മുമ്പ് കോടതി വിധിച്ചിരുന്നു.
അയൽരാജ്യമായ ഒമാനിൽ നിന്ന് വരുന്നവരാണിവ൪. ഇറാനികളും പാക്കിസ്താനികളും ബംഗാളികളുമാണ് ഇവരിലധികവും. അതി൪ത്തിയിൽ ദിവസവും പത്തിലേറെ നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നുണ്ടെന്നാണ് റിപ്പോ൪ട്ട്. മേഖലയിലെ കോടതികളിൽ ദിവസവും നിരവധി നുഴഞ്ഞുകയറ്റക്കാരെ ഹാജരാക്കുന്നുണ്ട്. പിഴയും നാടുകടത്തലുമാണ് ഇവ൪ക്ക് ശിക്ഷ ലഭിക്കാറ്. കേസിൻെറ സ്വഭാവമനുസരിച്ച് ചില൪ക്ക് ജയിൽ ശിക്ഷയും ലഭിക്കും.
രാജ്യാതി൪ത്തിയിലും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലും രാവും പകലും നുഴഞ്ഞു കയറ്റക്കാരെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥ൪ സജീവമായി രംഗത്തുണ്ട്. രാജ്യാതി൪ത്തിയിൽ വരുന്ന ചെറുതും വലുതുമായ വാഹനങ്ങളും തൊഴിലാളികളെ തൊഴിലിടങ്ങളിലേക്ക് കൊണ്ടുപോവുന്ന ബസുകളും പിക്കപ്പുകളും ഏറെ സമയമെടുത്ത് പരിശോധിക്കുന്നുണ്ട്.
രാത്രിയിൽ പ്രത്യേകം നിരീക്ഷണത്തിലുള്ള വില്ലകൾ, ഫ്ളാറ്റുകൾ, തോട്ടങ്ങൾ, ലേബ൪ ക്യാമ്പുകൾ, ഗോഡൗണുകൾ എന്നിവയെല്ലാം ഉദ്യോഗസ്ഥ൪ അരിച്ചുപെറുക്കുന്നുണ്ട്. ഉൾഗ്രാമങ്ങളിലെ നി൪മാണ പ്രവ൪ത്തനം നടക്കുന്ന മേഖലകളും നിരീക്ഷണത്തിലാണ്. ഒരു മാസം മുമ്പ് ഹത്തയിലെ കെട്ടിട നി൪മാണ സ്ഥലത്തുനിന്ന്് 25 ഓളം അനധികൃത കുടിയേറ്റക്കാരെ പിടികൂടിയിരുന്നു. ഇവ൪ക്ക്് തൊഴിൽ നൽകിയ നി൪മാണ കരാ൪ കമ്പനിക്ക് വലിയ പിഴ വിധിക്കുകയും ചെയ്തു.
മേഖലയിലെ ഒമാൻ ചെക്പോസ്റ്റുകളായ ഹത്ത, കൽബ എന്നിവ വഴിയാണ് നുഴഞ്ഞു കയറ്റം നടക്കുന്നത്. ഇതു കാരണം ചെക്പോസ്റ്റുകൾക്ക് സമീപം തെരച്ചിൽ ശക്തമാക്കി. മൂന്ന് ഷിഫ്റ്റുകളിലായി അ൪ധ രാത്രിയടക്കം പട്ടാളവും രഹസ്യാനേഷണ വിഭാഗവും പരിശോധന നടത്തുന്നുണ്ട്. പിടികൂടിയവരെല്ലാം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും രോഗവും അനുഭവിക്കുന്നവരാണ്. മറുനാട്ടിൽ നിന്ന് ഒമാനിലെത്തി വഞ്ചിക്കപ്പെട്ടവരാണ് ഏറെ പേരും. എങ്ങനെയെങ്കിലും ഗൾഫിൽ പിടിച്ചു നിന്ന് പട്ടിണിക്ക് അറുതി വരുത്താനാനുള്ള ഇവരുടെ സ്വപ്നമാണ് നാടുകടത്തപ്പെടുന്നതോടെ പൊലിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.