ഫണ്ടനുവദിച്ചില്ല; സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം താളം തെറ്റുന്നു
text_fieldsതിരൂരങ്ങാടി: സ൪ക്കാ൪ ഫണ്ടനുവദിക്കാത്തതിനാൽ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം താളംതെറ്റി. അധ്യയന വ൪ഷത്തിൻെറ തുടക്കത്തിൽ നാലുമാസത്തെ ഫണ്ട് മുൻകൂറായി അനുവദിച്ചെങ്കിലും രണ്ടു മാസമായി മിക്ക സ്കൂളിലും ഫണ്ടില്ലാത്തതിനെ തുട൪ന്ന് ഉച്ചഭക്ഷണ വിതരണം മുടങ്ങി. ഫണ്ടിൽ മുൻ ബാക്കിയുള്ള തുക വിനിയോഗിച്ചും പി.ടി.എ സഹകരണത്തോടെയും ചില സ്കൂളുകളിൽ പേരിന് ഉച്ചഭക്ഷണം വിതരണം നടക്കുന്നുണ്ട്. പ്രധാനാധ്യാപക൪ പണം മുടക്കി ഉച്ചഭക്ഷണ പരിപാടി നിലനി൪ത്താൻ പരിശ്രമിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബാധ്യത താങ്ങാവുന്നതിനപ്പുറമാണ്. 500 കുട്ടികൾ വരെ ഓരോ കുട്ടിക്കും ആറ് രൂപയും 500ൽ കൂടുതലുള്ള ഓരോ കുട്ടിക്കും അഞ്ച് രൂപയുമാണ് സ൪ക്കാ൪ അനുവദിച്ചിരുന്നത്. ഉച്ചഭക്ഷണത്തിന് പുറമെ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്തിരുന്നു. ഒക്ടോബ൪, നവംബ൪ മാസങ്ങളിൽ ഫണ്ട് ലഭ്യമാകാത്തതാണ് പദ്ധതി അവതാളത്തിലാക്കുന്നത്. ഇനിയും ഫണ്ട് വന്നില്ലെങ്കിൽ ഭക്ഷണ വിതരണം നി൪ത്തേണ്ട ഗതികേടിലാകുമെന്നാണ് പ്രധാനാധ്യാപക൪ പറയുന്നത്. ഭക്ഷണത്തിനു പുറമെ പാചകക്കൂലി, വിറക്, മറ്റ് സാധനങ്ങൾ വാങ്ങാനും പണമില്ലാത്തത് തടസ്സമാകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.