ബൈക്കിലെത്തിയവര്‍ അധ്യാപികയുടെ അഞ്ചര പവന്‍ മാല കവര്‍ന്നു
text_fieldsഷൊ൪ണൂ൪: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അധ്യാപികയെ ബൈക്കിൽ പിൻതുട൪ന്ന് യുവാക്കൾ അഞ്ചര പവൻെറ സ്വ൪ണമാല കവ൪ന്നു. ചെറുതുരുത്തി ആറ്റൂ൪ അറഫ സ്കൂൾ അധ്യാപിക ചുഡുവാലത്തൂ൪ ‘പൂജ’യിലെ സേതുവിൻെറ ഭാര്യ സജിതയുടെ മാലയാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ചുഡുവാലത്തൂ൪ സി.പി.ഐ ഓഫിസിന് സമീപത്തായിരുന്നു കവ൪ച്ച. സ്കൂളിൽ നിന്ന് ഷൊ൪ണൂരിൽ തിരിച്ചെത്തിയ സജിത സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയം കറുപ്പ് നിറമുള്ള ബൈക്കിൽ രണ്ടുപേ൪ സജിതയെ പിന്തുട൪ന്നിരുന്നു. ബൈക്ക് ഓടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പിറകിലിരുന്നയാൾ ധരിച്ചിരുന്നില്ല. ഇയാളാണ് മാല പൊട്ടിച്ചത്. തുട൪ന്ന് വേഗത കൂട്ടി രക്ഷപ്പെടുകയായിരുന്നു.
സജിത ഷൊ൪ണൂരിൽ തിരിച്ചെത്തി പൊലീസിൽ പരാതി നൽകിയതിനെ തുട൪ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസമായി തൊട്ടടുത്ത പ്രദേശമായ ചെറുതുരുത്തിയിൽ മോഷണപരമ്പരയാണ്.
ക്രിസ്ത്യൻ പള്ളിയിലെ അൾത്താര പൊളിച്ച് തിരുശേഷിപ്പടക്കം മോഷ്ടിച്ചു. ചെറുതുരുത്തി ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്, കാമറ എന്നിവയും മോഷണം പോയി. യതീംഖാനയിൽ മോഷണ ശ്രമവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.