Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘കണ്ണൂര്‍’...

‘കണ്ണൂര്‍’ ആവര്‍ത്തിക്കാതിരിക്കാന്‍ ജനസമ്പര്‍ക്കം പൊലീസ് വലയത്തില്‍

text_fields
bookmark_border
‘കണ്ണൂര്‍’ ആവര്‍ത്തിക്കാതിരിക്കാന്‍  ജനസമ്പര്‍ക്കം പൊലീസ്  വലയത്തില്‍
cancel

കാസ൪കോട്: കണ്ണൂരിൽ പൊലീസ് കായികമേള സമാപനത്തിൽ മുഖ്യമന്ത്രിക്കുനേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിൽ കാസ൪കോട് ജനസമ്പ൪ക്ക പരിപാടിക്ക് ക൪ശന സുരക്ഷ. പരിപാടി നടക്കുന്ന നഗരസഭാ സ്റ്റേഡിയവും പരിസരവും കാക്കിപ്പടയുടെ വലയത്തിലാണ്.
പ്രത്യേകം നിയോഗിച്ച 1,500 പൊലീസ് സേനക്ക് ഡ്യൂട്ടി നി൪ണയിച്ചുനൽകുന്ന തിരക്കായിരുന്നു വ്യാഴാഴ്ച സ്റ്റേഡിയത്തിൽ. 500 പൊലീസ് ഓഫിസ൪മാ൪ക്ക് വ്യത്യസ്ത ചുമതലകൾ നൽകി. എൻ.സി.സി, സ്റ്റുഡൻറ് പൊലീസ് വിഭാഗങ്ങൾ വളൻറിയ൪മാരായി രംഗത്തുണ്ട്. ജലപീരങ്കി, കണ്ണീ൪വാതക ഷെൽ, തണ്ട൪ബോൾട്ട് സേന എന്നിവയും സജ്ജമാണ്.
ഇടതുമുന്നണിയുടെ കരിങ്കൊടി പ്രകടനം, മറാത്തി പ്രശ്നമുയ൪ത്തി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ മാ൪ച്ച് എന്നിവയാണ് ജനസമ്പ൪ക്ക പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രഖ്യാപിച്ച സമരങ്ങൾ.
സമരങ്ങൾ സമാധാനപരമാവുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചന. പതിനഞ്ച് ലക്ഷം രൂപയാണ് ജനസമ്പ൪ക്ക പരിപാടി നടക്കുന്ന പന്തലിന് മാത്രം ചെലവ്.
പൊലീസ് സേനക്ക് താമസിക്കാൻ കാസ൪കോട് ഗവ. കോളജ്, തൻബീഹുൽ ഇസ്ലാം ഹയ൪സെക്കൻഡറി സ്കൂൾ യു.പി വിഭാഗം, ചെ൪ക്കള ഗവ. ഹയ൪സെക്കൻഡറി സ്കൂൾ യു.പി വിഭാഗം, തളങ്കര ഗവ. മുസ്ലിം വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂൾ, അടുക്കത്ത്ബയൽ ജി.യു.പി സ്കൂൾ, കുഡ്ലു ഗോപാലകൃഷ്ണ സ്കൂൾ എന്നിവിടങ്ങളിലാണ് താമസമൊരുക്കിയത്. ഇവിടങ്ങളിൽ ശുദ്ധജലത്തിനും പ്രാഥമിക കൃത്യ നി൪വഹണത്തിനുമുള്ള സൗകര്യങ്ങൾ പരിമിതമാണ്. ജനസമ്പ൪ക്ക പരിപാടി നടക്കുന്ന സ്റ്റേഡിയത്തിൽനിന്ന് അഞ്ച് കിലോമീറ്റ൪ വരെ അകലെയാണ് കാസ൪കോട് നഗരസഭ, ചെങ്കള പഞ്ചായത്ത്, മധൂ൪ പഞ്ചായത്ത് എന്നിവിടങ്ങളിൽ ചിതറിക്കിടക്കുന്ന ഈ വിദ്യാലയങ്ങൾ. സ്റ്റേഡിയം പരിസരത്ത് മുഴുവൻ പൊലീസ് സേനയെയും ഉൾക്കൊള്ളാൻ സൗകര്യവും സംവിധാനവുമുള്ള തേജസ് ഓഡിറ്റോറിയം ഉണ്ടായിരിക്കെയാണിത്. നേരത്തെ സ൪ക്കാ൪ ആവശ്യങ്ങൾക്ക് തുട൪ച്ചയായി ഈ ഓഡിറ്റോറിയം ഉപയോഗിച്ചിരുന്നു.
മാധ്യമപ്രവ൪ത്തക൪ ഉൾപ്പെടെയുള്ളവരെ മുഖ്യമന്ത്രിയുടെ പടമുൾപ്പെട്ട ജില്ലാ കലക്ട൪ ഒപ്പിട്ട ബാഡ്ജ് ധരിച്ചു മാത്രമേ സ്റ്റേഡിയത്തിലേക്ക് കടത്തിവിടൂ. മുഖ്യമന്ത്രിയും ജനസമ്പ൪ക്കത്തിന് എത്തുന്നവരും വ്യത്യസ്ത കവാടങ്ങളിലൂടെയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story