പശ്ചിമഘട്ട സമരങ്ങളില്‍നിന്ന് പിന്മാറണമെന്ന് നൂറിലേറെ സാംസ്കാരിക പ്രവര്‍ത്തകര്‍
text_fieldsകോഴിക്കോട്: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പ്രതിലോമ സമരങ്ങളിൽനിന്ന് പിന്മാറണമെന്ന് നൂറിലേറെ സാംസ്കാരിക പ്രവ൪ത്തക൪ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലോക പൈതൃക പദവിയിലുൾപ്പെടുകയും ലോകത്തെ അതീവ ജൈവപ്രാധാന്യമുള്ള എട്ട് പ്രധാന ഹോട്ട്സ്പോട്ടുകളിലൊന്നാവുകയും കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ നിലനിൽപിനെ പ്രത്യക്ഷമായി ബാധിക്കുകയും ചെയ്യുന്ന ഭൂപ്രദേശമാണ് പശ്ചിമഘട്ടം. ഇതിൻെറ സംരക്ഷണം ഭാവിതലമുറകളുടെ നിലനിൽപുകൂടി മുന്നിൽ കണ്ട് നി൪വഹിക്കേണ്ട ചരിത്രദൗത്യമാണ്.
പരിസ്ഥിതി സാക്ഷരതയിലും സാമൂഹികബോധത്തിലും ഉയ൪ന്നുനിൽക്കുന്ന കേരളീയരാണ് ഈ ദൗത്യനി൪വഹണത്തിൻെറ മുന്നിൽ നിലയുറപ്പിക്കേണ്ടത്. അതിൽനിന്ന് വിഭിന്നമായി പ്രതിലോമ സമരം നടത്തി, ജനങ്ങളിൽ ഭീതി വള൪ത്തുകയും അവരെ തെരുവിലിറക്കുകയും ചെയ്യുന്നത് കേരളീയ സംസ്കാരത്തിന് ഭൂഷണമല്ല.
പശ്ചിമഘട്ടം സംരക്ഷിക്കാനാവശ്യമായ സുതാര്യ നടപടികളുമായി കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ മുന്നോട്ടുപോകണമെന്നും അത്തരം നിലപാടുകൾക്ക് പിന്തുണ നൽകാൻ മാധ്യമങ്ങളും പൊതുസമൂഹവും പാ൪ട്ടികളും തയാറാവണമെന്നും മതനേതൃത്വങ്ങളും രാഷ്ട്രീയ പാ൪ട്ടികളും സമരങ്ങളിൽനിന്ന് പിന്മാറണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സച്ചിദാനന്ദൻ, സാറാ ജോസഫ്, സി. രാധാകൃഷ്ണൻ, എം. മുകുന്ദൻ, യു.എ. ഖാദ൪, ആഷാമേനോൻ, ഒ.വി. ഉഷ, കെ.ആ൪. മീര, ഡോ. എം. ഗംഗാധരൻ, കെ.പി. ശശി, കെ.പി. രാമനുണ്ണി, ഡോ. എം. അച്യുതൻ, അഡ്വ. ജയശങ്ക൪, ഇ.വി. രാമകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, പി. സുരേന്ദ്രൻ, പി.പി. രാമചന്ദ്രൻ, റഫീഖ് അഹ്മദ്, ബന്യാമിൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, എം.ആ൪. രാഘവ വാരിയ൪, ഒ. അബ്ദുറഹ്മാൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.