ബംഗളൂരു എ.ടി.എം ആക്രമണം: ‘എത്രയും വേഗം വീട്ടിലത്തെണം, പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്ക് നന്ദി’
text_fieldsബംഗളൂരു: എ.ടി.എം കൗണ്ടറിൽ അജ്ഞാതൻെറ ആക്രമണത്തിനിരയായ മലയാളി യുവതി മാധ്യമപ്രവ൪ത്തകരുമായി സംസാരിച്ചു. അസുഖം മാറി എത്രയുംവേഗം വീട്ടിൽ പോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്ന് ജ്യോതി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ബംഗളൂരു കെങ്കേരിയിലെ ബി.ജി.എസ് ഗ്ളോബൽ ആശുപത്രിയിൽ നടന്ന മറ്റൊരു വാ൪ത്താസമ്മേളനത്തിനിടെ മാധ്യമപ്രവ൪ത്തകരുടെ താൽപര്യപ്രകാരം ജ്യോതിയെ കൊണ്ടുവരുകയായിരുന്നു. ചക്രക്കസേരയിൽ തല കറുത്ത തുണികൊണ്ട് മറച്ച നിലയിലാണ് ജ്യോതി എത്തിയത്. ജ്യോതിയുടെ ആരോഗ്യനില വളരെ വേഗം മെച്ചപ്പെട്ടുവരുകയാണെന്ന് പറഞ്ഞ ചീഫ് ന്യൂറോ സ൪ജൻ ഡോ. എൻ.കെ. വെങ്കിട രമണ, ജ്യോതിയോട് എന്തെങ്കിലും പറയാൻ ആവശ്യപ്പെടുകയായിരുന്നു. ‘എല്ലാവരെയും കണ്ടതിൽ സന്തോഷം, ഇപ്പോൾ വളരെ ആശ്വാസമുണ്ട്. എത്രയുംവേഗം വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങൾ നൽകുന്ന പിന്തുണക്ക് നന്ദി’ -ജ്യോതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.