സചിന് പകരക്കാരനില്ല -ജയസൂര്യ
text_fieldsതിരുവനന്തപുരം: ക്രിക്കറ്റിനോടുള്ള സചിൻ ടെണ്ടുൽകറുടെ സമ൪പ്പണ മനോഭാവം തന്നെ എന്നും അതിശയിപ്പിച്ചിട്ടുണ്ടെന്ന് മുൻ ശ്രീലങ്കൻ നായകൻ സനത് ജയസൂര്യ. മൂന്ന് വ൪ഷം മുംബൈ ഇന്ത്യൻസ് ടീമിൽ ഒരുമിച്ചു കളിച്ചപ്പോഴാണ് സചിനെ അടുത്തറിയാൻ കഴിഞ്ഞത്. അദ്ദേഹത്തോടൊപ്പം ഓപണിങ് ബാറ്റിങ്ങിനിറങ്ങാൻ കഴിഞ്ഞതാണ് കായികജീവിതത്തിലെ അവിസ്മരണീയ അനുഭവം. തിരുവനന്തപുരം പ്രസ് ക്ളബ് സംഘടിപ്പിച്ച എസ്.ബി.ടി-ജെ.പി.എൽ മത്സരങ്ങളുടെ സമാപനചടങ്ങിനത്തെിയ ജയസൂര്യ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു.
വ്യക്തിയെന്ന നിലക്ക് സചിനെ വിശദീകരിക്കാൻ വാക്കുകളില്ല. പെരുമാറ്റത്തിൽ ലാളിത്യവും സഹകരണ മനോഭാവവും പുല൪ത്തുന്ന സചിനോട് എന്തും തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നു. ശ്രീലങ്കയിലേക്ക് പോകുന്നതുപോലെ തന്നെയാണ് കേരളത്തിലേക്ക് വരുന്നതും. ശ്രീലങ്കയിലെ മുതി൪ന്ന താരങ്ങൾക്ക് പകരം വെക്കാൻ പുതുതലമുറ സജ്ജമാണ്. എന്നാലും മികച്ച പരിശീലകരുടെ അഭാവം ടീമിൻെറ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ടീം സെലക്ഷൻ സുതാര്യമായാലേ പുതുകളിക്കാ൪ക്ക് അവസരം ലഭിക്കൂ. താൻ സെലക്ഷൻ കമ്മിറ്റി ചെയ൪മാനായിരുന്നപ്പോൾ തികച്ചും സുതാര്യമായിരുന്നു തെരഞ്ഞെടുപ്പ് രീതിയെന്നും ജയസൂര്യ പറഞ്ഞു.
ശിഖ൪ ധവാൻ, വിരാട് കോഹ്ലി, റെയ്ന തുടങ്ങിയവരടങ്ങുന്ന ഇന്ത്യയുടേത് മികച്ച ബാറ്റിങ് നിരയാണ്. ട്വൻറി 20 യിലൂടെ പുതുതലമുറക്ക് ഏറെ അവസരം ലഭിക്കുന്നുണ്ടെങ്കിലും കളിയുടെ മാന്യത നിലനിൽക്കേണ്ടതാണെന്നും ജയസൂര്യ പറഞ്ഞു.
രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തെക്കാൾ കടുപ്പമേറിയതായിരുന്നു രാഷ്ട്രീയപ്രവ൪ത്തനം. ഇന്ത്യ എക്കാലവും ശ്രീലങ്കയുടെ നല്ല സുഹൃത്താണ്. അടുത്തിടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ ചില മാറ്റങ്ങൾ മൂലം ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. യുദ്ധാനന്തര ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ചൈനയുടെ സഹായമുണ്ട്. 30 വ൪ഷം നിലനിന്ന തീവ്രവാദവും യുദ്ധവും അവസാനിപ്പിക്കുന്നതിൽ മഹീന്ദ രാജപക്സെ സ൪ക്കാ൪ വിജയിച്ചു. യുദ്ധകാലത്തെ വംശഹത്യയെക്കുറിച്ച് രാജ്യാന്തര അന്വേഷണം വേണമെന്ന് ആ൪ക്കും ആവശ്യപ്പെടാം. എന്നാൽ രാജ്യത്ത് സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുണ്ട്. അതനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. ശ്രീലങ്കയിലെ ഏറ്റവും മികച്ച പ്രസിഡൻറ് രാജപക്സെ ആണെന്നും ജയസൂര്യ പറഞ്ഞു.
പ്രസ്ക്ളബ് പ്രസിഡൻറ് പി.പി.ജയിംസ് സ്വാഗതവും സെക്രട്ടറി ബിജു ചന്ദ്രശേഖ൪ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.