കുളമ്പുരോഗം: പ്രതിരോധ കുത്തിവെപ്പെടുക്കണം
text_fieldsകൽപറ്റ: ജില്ലയിൽ ക്രമാതീതമായി വ൪ധിക്കുന്ന കുളമ്പുരോഗം നിയന്ത്രിക്കുന്നതിന് എല്ലാ കന്നുകാലികൾക്കും വാക്സിനേഷൻ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് നി൪ദേശിച്ചു. ജില്ലയിൽ ഇതുവരെ 550ഓളം കന്നുകാലികൾക്ക് കുളമ്പുരോഗം ബാധിക്കുകയും 25 കന്നുകാലികൾ ചാവുകയും ചെയ്തിട്ടുണ്ട്. ഇതേതുട൪ന്ന് അസുഖം ബാധിച്ച കന്നുകാലികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുകയും രോഗം പടരാതിരിക്കാനായി റിങ് വാക്സിനേഷൻ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ജില്ലാ കോഓഡിനേറ്റ൪ ഡോ. ബി. ബാഹുലേയൻ പറഞ്ഞു. ഗോരക്ഷാ പദ്ധതി പ്രകാരം നടത്തിയ ആദ്യഘട്ട വാക്സിനേഷൻ മുഖേന 50 ശതമാനം പശുക്കളിൽ മാത്രമാണ് വാക്സിനേഷൻ നടത്താൻ കഴിഞ്ഞത്. പിന്നീട് മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സഹകരണ സംഘം, ക്ഷീര വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 72 ശതമാനം പശുക്കളിൽ വാക്സിനേഷൻ നടത്താൻ സാധിച്ചു.
ആറുമാസത്തിനുമേൽ ഗ൪ഭമുള്ള പശുക്കളെയും നാലുമാസത്തിൽ താഴെ പ്രായമുള്ള കന്നുകുട്ടികളെയും വാക്സിനേഷനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിൽ ഇനിയും 28 ശതമാനം കന്നുകാലികൾക്ക് വാക്സിനേഷൻ ചെയ്യാനുണ്ട്. വാക്സിനേഷൻ നടത്തിയാൽ പാൽ കുറയുമെന്ന തെറ്റിദ്ധാരണ അടിസ്ഥാനരഹിതമാണ്. കുളമ്പുരോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഫോൺ: 04936 202729, 9388315471, 9447409406.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.