പഞ്ചായത്തുകളില്‍ ഹൈടെക് ഫാമുകള്‍ നിര്‍മിക്കും -മന്ത്രി കെ.പി. മോഹനന്‍
text_fieldsകണ്ണൂ൪: എല്ലാ പഞ്ചായത്തുകളിലും ഹൈടെക് തീവ്ര സംയോജിത ഫാം നി൪മിക്കുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനൻ പറഞ്ഞു.
പന്നിയൂ൪ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കൃഷി വികസന-മൃഗസംരക്ഷണ-ക്ഷീര വികസന മേഖലകളെ വികസിപ്പിച്ചെടുത്ത ഹൈടെക് തീവ്ര സംയോജിത ലംബമാന കാ൪ഷിക മൃഗസംരക്ഷണ ഫാമിൻെറ ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമിയുടെ ലഭ്യതക്കുറവും സാങ്കേതികരംഗങ്ങളിലെ മാറ്റങ്ങളും പരമ്പരാഗത കൃഷി രീതിയെ അവഗണിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഇതിന് പരിഹാരമായി പരമ്പരാഗത സംയോജിത കൃഷിയിലേക്ക് തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് മനു തോമസ് അധ്യക്ഷത വഹിച്ചു. ഫാം യൂനിറ്റിൻെറ ലോഗോ കാ൪ഷിക സ൪വകലാശാല ഡയറക്ട൪ ഓഫ് എക്സ്റ്റൻഷൻ ഡോ. പി.വി. ബാലചന്ദ്രൻ പ്രകാശനം ചെയ്തു. അസി. പ്രഫ. ഡോ. ടി. ഗിഗിൻ, പ്രിൻസിപ്പൽ കൃഷി ഓഫിസ൪ ടി.എൻ. ധനരാജൻ എന്നിവ൪ പദ്ധതി വിശദീകരിച്ചു.
ജില്ലാ കാലാവസ്ഥ ഭൂപടത്തിൻെറ പ്രകാശനം കുറുമാത്തൂ൪ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ത്രേസ്യാമ്മ നി൪വഹിച്ചു.
വാ൪ഡ് അംഗം ടി. ബീപാത്തു, ഗവേഷണ കേന്ദ്രം മേധാവി ഡോ. വി.പി. നീമ, നബാ൪ഡ് എ.ജി.എം പി. ദിനേശൻ എന്നിവ൪ സംസാരിച്ചു. പ്രോഗ്രാം കോഓ൪ഡിനേറ്റ൪ ഡോ. പി. ജയരാജ് സ്വാഗതവും ആത്മ പ്രോജക്ട് ഡി.ഡി. ജെയ്ൻ ജോ൪ജ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.