എയ്ഡ്സ് രോഗികളോടുള്ള സമീപനം മാറ്റാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം -മന്ത്രി സി.എന്‍
text_fieldsതൃശൂ൪: എയ്ഡ്സ് രോഗികളോടും കുടുംബത്തോടുമുള്ള സമൂഹത്തിൻെറ സമീപനത്തിൽ മാറ്റം വരാനുണ്ടെന്നും അതിന് യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രി സി.എൻ. ബാലകൃഷ്ണൻ. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണം ഉ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനാചരണത്തിൻെറ ഭാഗമായി നഗരത്തിൽ വിദ്യാ൪ഥികൾ അണിനിരന്ന റാലി നടന്നു.
അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.സി. ചാക്കോ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി.സി. ശ്രീകുമാ൪, ഡോ. പി.എൻ. രമണി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ബേബി ലക്ഷ്മി, ഡോ. ബിന്ദുതോമസ്, ഐ.എം.എ സെക്രട്ടറി ഡോ. സന്തോഷ് ബാബു, സെൻറ് തോമസ് കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസ൪ ഡോ. ജോബി ജോ൪ജ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജ൪ ഡോ. ദിലീപ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അസി. ഡയറക്ട൪ സുമേഷ്, ജില്ലാ മാസ് മീഡിയ ഓഫിസ൪ എസ്. പുഷ്പരാജ് എന്നിവ൪ സംസാരിച്ചു
ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. വി.വി. വീനസ് സ്വാഗതം പറഞ്ഞു.
സംസ്ഥാനതല ക്വിസ് മത്സരത്തിൽ വിജയികളായ വിമല കോളജിലെ പി.ആ൪. രമ്യ, പി.സി. രേഷ്മ, പ്രബന്ധ മത്സര വിജയി സെൻറ് തോമസ് കോളജിലെ സ്മൃതി സുദ൪ശൻ എന്നിവരെ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.