റോസ്മലയില്‍ വൈദ്യുതി എത്തിക്കും -കലക്ടര്‍
text_fieldsകൊല്ലം: കിഴക്കൻ മലയോരപ്രദേശമായ റോസ്മലയിൽ വൈ ദ്യുതിയത്തെിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കലക്ട൪ ബി. മോഹനൻ ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു.
കെ. രാജു എം.എൽ.എയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. കലക്ട൪ രണ്ടാഴ്ചക്കകം പ്രദേശത്ത് സന്ദ൪ശനം നടത്തും. ആവശ്യം സ൪ക്കാറിൻെറ അടിയന്തരശ്രദ്ധയിൽ കൊണ്ടുവരുമെന്നും കലക്ട൪ പറഞ്ഞു.
വനമേഖലയിലൂടെ ഉപരിതല വൈദ്യുതിലൈൻ വലിക്കാൻ കഴി യാത്തതാണ് പ്രധാന പ്രശ്നം. കസ്തൂരിരംഗൻ റിപ്പോ൪ട്ടിനെക്കുറിച്ച് തെളിവെടുക്കാൻ സ൪ക്കാ൪ നിയോഗിച്ച കമ്മിറ്റി ജില്ലയിലും സിറ്റിങ് നടത്തണമെന്നും ജില്ലയിലെ കിഴക്കൻമേഖലയിലെ ക൪ഷകരുടെ ആശങ്കകൾ പരിഹരിച്ച് റിപ്പോ൪ട്ട് നടപ്പാക്കണമെന്നും ഡി. ഡി.സി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊല്ലം തുറമുഖ റോഡ് വികസനം വേഗത്തിലാക്കണമെന്നും ചിന്നക്കടയിൽ പ്രവ൪ത്തിക്കുന്ന പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസ് പുന ൪നി൪മിക്കണമെന്നും പി.കെ. ഗുരുദാസൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. തുറമുഖ റോഡിനാവശ്യമായ സ്ഥലം ലഭ്യമാക്കാൻ കലക്ട൪ മുൻകൈയെടുക്കണം. വരൾച്ചക്കുമുമ്പുതന്നെ കുടിവെള്ള പദ്ധതികൾ പൂ൪ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സപൈ്ളസ് വഴി അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാ൪ഥികളുടെ ഉച്ചഭക്ഷണത്തിനും യൂനിഫോമിനുമുള്ള തുക സ്കൂളുകൾക്ക് എത്രയുംവേഗം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടിത്തൊഴിലാളികൾക്ക് ഫാക്ടറികളിൽ അടിസ്ഥാനസൗകര്യമൊരുക്കണമെന്ന് പി. ഐഷാപോറ്റി എം.എൽ.എ ആവശ്യപ്പെട്ടു. പുത്തൂ൪ ടൗൺ റോഡിലെ അറ്റകുറ്റപ്പണികളിലെ ഉദ്യോഗസ്ഥ അനാസ്ഥ പരിഹരിക്കണം. നെടുവത്തൂ൪ കോളനിയിൽ കുടിവെള്ളം ലഭ്യമാക്കാൻ പുതിയ മോട്ടോ൪ സ്ഥാപിക്കണമെന്നും അവ൪ പറഞ്ഞു.
വിദ്യാഭ്യാസ ലോൺ നൽകാൻ ചില ബാങ്കുകൾ വിമുഖത കാണിക്കുന്നുണ്ടെന്നും അവ൪ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജി.എസ്. ജയലാൽ എം.എൽ.എ ആവശ്യപ്പെട്ടു. ആദിച്ചനല്ലൂ൪ ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം തുടങ്ങുന്നതിനുള്ള നടപടി എത്രയും വേഗം പൂ൪ത്തീകരിക്കണം. പള്ളിക്കമണ്ണടി പാലം ഉടൻ പൂ൪ത്തിയാക്കണം. അടുതല-കട്ടച്ചൽ-ഇത്തിക്കര തടയണ നി൪മാണം തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടുകാ൪ക്ക് എ.ടി.എമ്മുകളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷിൻെറ പ്രതിനിധി എബ്രഹാം സാമുവൽ ആവശ്യപ്പെട്ടു. പഞ്ചായത്തുകളിൽ ശാസ്ത്രീയ അറവുശാല നി൪മിക്കണം. ഷീ ടാക്സി സംവിധാനം കൊല്ലത്തും ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് എസ്. ജയമോഹൻ ആവശ്യപ്പെട്ടു.
വിരമിച്ച വിദ്യാഭ്യാസ ഉപഡയറക്ട൪ സി.വി ലിജി, ജില്ലാ സപൈ്ള ഓഫിസ൪ സി. സുധ൪മകുമാരി, പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയ൪ സീതി സാഹിബ്, കൃഷിവകുപ്പ് അഡീഷനൽ ഡയറക്ട൪ സി.ഒ ഹേമലത, പൊതുമരാമത്തുവകുപ്പ് സൂപ്രണ്ടിങ് എൻജിനീയ൪ ലീല എന്നിവ൪ക്ക് യോഗം യാത്രയയപ്പ് നൽകി. എ.ഡി.എം. ഒ. രാജു, ജില്ലാ പ്ളാനിങ് ഓഫിസ൪ കെ. രാജേന്ദ്രൻ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.