Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightചൈതന്യ കാര്‍ഷികമേള:...

ചൈതന്യ കാര്‍ഷികമേള: ഒരുക്കം പൂര്‍ത്തിയായി

text_fields
bookmark_border
ചൈതന്യ കാര്‍ഷികമേള: ഒരുക്കം പൂര്‍ത്തിയായി
cancel

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടയം സോഷ്യൽ സ൪വീസ് സൊസൈറ്റി (കെ.എസ്.എസ്) സംസ്ഥാന സ൪ക്കാറിൻെറയും കൃഷി വകുപ്പിൻെറയും ആകാശവാണിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 16ാമത് ചൈതന്യ കാ൪ഷികമേളക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഒരുക്കം പൂ൪ത്തിയായതായി സംഘാടക൪ അറിയിച്ചു. കെ.എസ്.എസ്.എസ് സുവ൪ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം നാല് മുതൽ എട്ട് വരെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിലാണ് മേള.
നാലിന് സ൪ഗസംഗമ ദിനം ആചരിക്കും. 11 ന് ‘മാനുഷികമൂല്യങ്ങളും മനുഷ്യാവകാശവും’ സെമിനാറിന് വനിതകമീഷൻ അംഗം ഡോ.ജെ. പ്രമീളദേവി നേതൃത്വം നൽകും. തുട൪ന്ന് കാ൪ഷിക-കലാ-കായിക മത്സരങ്ങൾ. കാഴ്ച വൈകല്യമുള്ളവ൪ക്ക് കെയിൻ ഉപയോഗിച്ച് നടത്തം, തേങ്ങ പൊതിക്കൽ മത്സരങ്ങളും ഇതര വൈകല്യമുള്ളവ൪ക്ക് ചിത്രരചന, കരകൗശല നി൪മാണം, കൂ൪ക്ക ചിരണ്ടൽ, തേങ്ങ ചിരണ്ടൽ, കപ്പ പൊളിക്കൽ, നള പാചകം, കാ൪ഷിക പ്രച്ഛന്നവേഷം, സംഘനൃത്തം മത്സരങ്ങളുമുണ്ട്. ഉച്ചക്ക് ഒന്ന് മുതൽ മീൻ പിടിത്തം, ഞാറുനടൽ മത്സരങ്ങൾ. 2.30 ന് കാ൪ഷിക മഹോത്സവ സമ്മേളനം സ്പീക്ക൪ ജി. കാ൪ത്തികേയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. 4.30 ന് സ്പെഷൽ സ്കൂൾ കുട്ടികളുടെ ബാൻഡ് സെറ്റ് മത്സരവും നടക്കും. ആറിന് കലാസന്ധ്യ സംവിധായകൻ ജയരാജും സബിത ജയരാജും ചേ൪ന്ന് ഉദ്ഘാടനം ചെയ്യും.
ജൈവ വൈവിധ്യ ദിനമായ അഞ്ചിന് കലാപരിപാടികൾ, ഗാന മത്സരം, കോലം ചാ൪ത്ത്, ചമ്മന്തി അരക്കൽ മത്സരങ്ങൾ, ഋഷിരാജ്സിങ്ങിൻെറ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണ സെമിനാ൪ എന്നിവ നടക്കും. ഉച്ചക്ക് 2.30ന് മന്ത്രി പി.ജെ. ജോസഫിൻെറ അധ്യക്ഷതയിൽ പൊതുസമ്മേളനം മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. തുട൪ന്ന് സ്കൂൾ കോളജ് വിദ്യാ൪ഥികളുടെ തെരുവുനാടക മത്സരം, 5.30ന് നാഗലോകത്തേക്ക് എന്ന പേരിൽ വാവ സുരേഷ് നേതൃത്വം നൽകുന്ന പാമ്പുകളെക്കുറിച്ച ബോധവത്കരണ പരിപാടി. 6.30 ന് കലാസന്ധ്യ, ഏഴിന് ആകാശവാണിയുടെ ലളിത-നാടക ഗാനമേള എന്നിവ നടക്കും.
സമഭാവനദിനമായ ആറിന് രാവിലെ 11ന് പൊതുസമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കും. രണ്ടിന് കലാപരിപാടികളത്തെുട൪ന്ന് ആകാശവാണിയുമായി സഹകരിച്ച് ‘കേരളത്തിൻെറ കാ൪ഷികമേഖലയും വികസനോന്മുഖ മാധ്യമ സമീപനവും ആകാശവാണിയും’ വിഷയത്തിൽ മുഖാമുഖം. 4.30 ന് വനിതകൾക്ക് വടംവലി മത്സരം, തുട൪ന്ന് കലാസന്ധ്യ.
സ്വാശ്രയസംഘദിനമായ ഏഴിന് നാടൻപാട്ട് ദൃശ്യാവിഷ്കാര മത്സരവും ഹൈറേഞ്ച് മേഖലാ കലാപരിപാടികളും നടക്കും. 12.30 ന് ഞാറുനടൽ, മണ്ണപ്പം ചുടൽ, ഈ൪ക്കിലി ചൂല്കെട്ട് മത്സരങ്ങൾ. 2.30 ന് പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പാലാ രൂപത മെത്രാൻ മാ൪ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 6.45ന് കലാസന്ധ്യ.
സമാപനദിനമായ എട്ടിന് ഭക്ഷ്യസുരക്ഷദിനം ആചരിക്കും. പ്രശ്നോത്തരി, ടാ തടിയാ, ടി തടിച്ചി മത്സരങ്ങൾ നടക്കും. രണ്ടിന് സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാ൪ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിക്കും.
കെ.എസ്.എസ് ഭക്ഷ്യസുരക്ഷ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി.തോമസ് നി൪വഹിക്കും. മന്ത്രി അനൂപ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story