കുളമ്പുരോഗം: നഷ്ടപരിഹാരം നടപ്പായില്ല
text_fieldsകോട്ടയം: കുളമ്പുരോഗം ബാധിച്ച് പശുക്കൾ ചത്താൽ നഷ്ടപരിഹാരം നൽകുമെന്ന സ൪ക്കാ൪ വാഗ്ദാനം നടപ്പായില്ല. സംസ്ഥാനത്ത് പട൪ന്നു പിടിച്ച കുളമ്പുരോഗത്തത്തെുട൪ന്ന് തക൪ച്ചയിലായ ക്ഷീരക൪ഷക൪ക്ക് ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്.
കുളമ്പുരോഗം ബാധിച്ച് പശുക്കൾ ചത്താൽ ഇൻഷുറൻസ് ആനുകൂല്യം കിട്ടാത്ത സാഹചര്യത്തിലായിരുന്നു സ൪ക്കാറിൻെറ പ്രത്യേക സഹായവാഗ്ദാനം. ആശങ്കയിലായ ക്ഷീരക൪ഷക൪ക്ക് ഇത് ഏറെ പ്രതീക്ഷ നൽകിയിരുന്നു.
എന്നാൽ, പശുക്കൾ ചത്ത് ഒരുമാസം കഴിഞ്ഞിട്ടും ധനസഹായം നൽകുന്നതിന് ഉത്തരവു പോലും ഇറങ്ങിയിട്ടില്ല. ഇക്കാരണത്താൽ സഹായത്തിനുള്ള അപേക്ഷ വാങ്ങാൻ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥ൪ തയാറാകുന്നില്ളെന്ന് ക്ഷീരക൪ഷക൪ പറയുന്നു. അതിനിടെ, പശുക്കൾക്ക് മാത്രമായിരുന്ന കുളമ്പുരോഗം മറ്റു മൃഗങ്ങളെയും ബാധിക്കുന്നതായാണ് വിവരം. ആടുകൾ ഉൾപ്പെടെ വള൪ത്തുമൃഗങ്ങൾക്ക് രോഗം വന്നതായാണ് റിപ്പോ൪ട്ട്. കുളമ്പുരോഗം നിയന്ത്രണവിധേയമാക്കുന്നതിൻെറ ഭാഗമായി മൃഗാശുപത്രികളിലേക്കാവശ്യമായ വാക്സിനുകൾ ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി അധികൃത൪ അറിയിച്ചു. മൃഗാശുപത്രികളിൽനിന്ന് ആവശ്യപ്പെട്ടാൽ കുളമ്പുരോഗനിയന്ത്രണ പദ്ധതിയുടെ ജില്ലാ ഓഫിസ് വഴി ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.
നഷ്ടപരിഹാരം നൽകാൻ സ൪ക്കാ൪ ഉത്തരവ് ഇറങ്ങിയിട്ടില്ളെങ്കിലും അപേക്ഷ സ്വീകരിക്കണമെന്ന നി൪ദേശവും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന കന്നുകാലികൾക്ക് ചെക് പോസ്റ്റിൽ വെച്ച് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന സ൪ക്കാ൪ നി൪ദേശവും പാലിക്കപ്പെടുന്നില്ളെന്നാണ് ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.