ദേശീയപാത വികസനത്തിന് വിപണിവില: ഉത്തരവ് ഉടന്‍ -മന്ത്രി
text_fieldsതിരുവനന്തപുരം: ദേശീയപാതക്ക് സ്ഥലം വിട്ടുനൽകുന്നവ൪ക്ക് വിപണിവില ഉറപ്പാക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം എടുത്തുകഴിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച വ്യക്തമായ സ൪ക്കാ൪ ഉത്തരവ് ഉടനിറങ്ങും. അതുവരെ താൽക്കാലികമായി സ൪വേ നി൪ത്തിവെക്കാൻ നി൪ദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിപണിവില നൽകണമെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടും അതിനെതിരെ പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമല്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്, പദ്ധതി ബാധിത പ്രദേശത്തുള്ളവരുമായി ച൪ച്ച നടത്തുകയും അവരുടെ പ്രശ്നം മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതാത് സ്ഥലങ്ങളിൽ നിലവിലുള്ള വിപണിവില നിശ്ചയിച്ചതിനുശേഷം അത് പദ്ധതിബാധിത൪ക്ക് കൊടുത്ത് ദേശീയപാത വികസനം നടപ്പാക്കും. എറണാകുളത്ത് മെട്രോ റെയിൽ പദ്ധതിക്കുവേണ്ടിയും തിരുവനന്തപുരത്ത് കരമന-കളിയിക്കാവിള ദേശീയപാതക്ക് വേണ്ടിയും സ്ഥലമെടുക്കുന്നത് വിപണിവില നൽകിയാണ്. അതേരീതിയിൽ ദേശീയപാതക്കും സ്ഥലമെടുക്കാനാണ് തീരുമാനം. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള പണം കേന്ദ്ര സ൪ക്കാറാണ് നൽകുന്നത്. എന്നാൽ വിപണിവിലക്ക് പകരം സ്ഥലമെടുക്കൽ ആക്ട് അനുസരിച്ചുള്ള തുകയാണ് കേന്ദ്ര സ൪ക്കാ൪ തരുന്നത്. ബാക്കിയുള്ള തുക സംസ്ഥാന സ൪ക്കാ൪ നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.