ഒൗഷധ വ്യാപാരം; ചെറുകിടക്കാര്‍ പ്രതിസന്ധിയിലെന്ന്
text_fieldsആലപ്പുഴ: ഒൗഷധ വ്യാപാര രംഗത്തെ കുത്തക കമ്പനികളുടെ ഇടപെടൽമൂലം ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിൽ. കേന്ദ്രസ൪ക്കാറിൻെറ തെറ്റായ നയങ്ങളാണ് ഇത്തരം കമ്പനികൾക്ക് സഹായകരമാകുന്നതെന്ന് എ.കെ.സി.ഡി.എ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഒൗഷധ വിലനിയന്ത്രണ ഉത്തരവ് പ്രകാരം വിദേശ കുത്തക കമ്പനികളുടെ മരുന്നുകളിൽ ചെറുകിട കച്ചവടക്കാ൪ക്കുള്ള ലാഭവിഹിതം കേന്ദ്രസ൪ക്കാ൪ കുറച്ചിരുന്നു. 1990 മുതൽ 20 ശതമാനം ലാഭമാണ് ലഭിച്ചിരുന്നത്. പുതിയ സ൪ക്കാ൪ ഉത്തരവുപ്രകാരം അത് 13.2 ശതമാനമായി കുറഞ്ഞു. ഹോൾസെയിൽ ഡീല൪മാരുടെ ലാഭവിഹിതം 10ൽ നിന്ന് എട്ടുശതമാനമായി കുറച്ചതും വ്യാപാരികൾക്ക് തിരിച്ചടിയായി. വിദേശ കമ്പനികളുടെ ചുവടുപിടിച്ച് ഇന്ത്യൻ കമ്പനികളും ലാഭവിഹിതം കുറച്ചതോടെ ചെറുകിട ഒൗഷധ വ്യാപാരികളുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലായി. ഇതുമൂലം ചെറുകിട ഒൗഷധ വ്യാപാരശാലകൾ അടച്ചുപൂട്ടലിൻെറ വക്കിലാണ്. സ൪ക്കാറിൻെറ തലതിരിഞ്ഞ നയംമൂലം ആയിരത്തോളം മെഡിക്കൽ ഷോപ്പുകളാണ് കേരളത്തിൽ അടച്ചുപൂട്ടിയത്. ജില്ലയിലെ 1300 ചെറുകിട മെഡിക്കൽ ഷോപ്പുകളിൽ 400 എണ്ണവും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
ചെറുകിട വ്യാപാരശാലകൾ അടച്ചുപൂട്ടുന്നതോടെ ഈരംഗത്ത് ചുവടുറപ്പിക്കാനുള്ള കുത്തക കമ്പനികളുടെ തന്ത്രമാണ് ഈ നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്. കാൻസ൪, വൃക്കസംബന്ധരോഗങ്ങൾ തുടങ്ങിയവക്കുള്ള അമിത വിലയുള്ള മരുന്നുകൾ വിൽക്കുന്ന മാഫിയ തന്നെ കേരളത്തിൽ പ്രവ൪ത്തിക്കുന്നുണ്ട്. അപൂ൪വം മെഡിക്കൽ ഷോപ്പുകളിൽ മാത്രം വിപണനത്തിന് എത്തുന്ന ഇത്തരം മരുന്ന് കമ്പനികൾക്ക് ജില്ലാതലത്തിൽ ഏജൻറുമാരും ഉണ്ടാകും. ഒൗഷധ വ്യാപാരികളോടുള്ള സ൪ക്കാ൪ അവഗണന അവസാനിപ്പിക്കണമെന്ന് എ.കെ.സി.ഡി.എ ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാറും പ്രസിഡൻറ് ടി.കെ. അനിലും ആവശ്യപ്പെട്ടു.
കേന്ദ്രസ൪ക്കാറിൻെറ ഒൗഷധവില നിയന്ത്രണ ഉത്തരവ് പുന$പരിശോധിക്കുക,പൊതുസമൂഹവും സ൪ക്കാറും അടിയന്തരമായി ഒൗഷധവ്യാപാരികളുടെ പ്രശ്നത്തിൽ ഇടപെടുക, ഒൗഷധ വ്യാപാരികൾക്ക് തൊഴിൽ സംരക്ഷണം നൽകുക, സേവന മേഖലക്ക് നൽകുന്ന എല്ലാ ആനുകൂല്യവും ഒൗഷധ വ്യാപാര മേഖലക്ക് നൽകുക എന്നീ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ ഒൗഷധ വ്യാപാരികളോടുള്ള തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാ൪ച്ചിൽ ജില്ലയിൽനിന്ന് 500 പ്രവ൪ത്തകരെ പങ്കെടുപ്പിക്കും.
വാ൪ത്താസമ്മേളനത്തിൽ ജില്ലാ ട്രഷറ൪ രാമചന്ദ്രൻനായരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.