ഈജിപ്ത്: പുതിയ ഭരണഘടന പ്രസിഡന്‍റിന് കൈമാറി
text_fieldsകൈറോ: സൈനിക ഭരണകൂടം നിയമിച്ച 50 അംഗ സമിതി തയാറാക്കിയ പുതിയ ഭരണഘടനയുടെ കരട് പ്രസിഡൻറ് അദ്ലി മൻസൂറിന് കൈമാറി. ഭരണഘടനാ നി൪മാണ സമിതി അധ്യക്ഷനും മുബാറകിൻെറ ഭരണകാലത്തെ വിദേശകാര്യ മന്ത്രിയുമായ അംറ് മൂസയാണ് കരട് കോപ്പി പ്രസിഡൻറിന് കൈമാറിയത്. പ്രസിഡൻറ് അംഗീകരിച്ച് ഒപ്പുവെച്ച ശേഷം കരട് ഹിതപരിശോധനക്കായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.
രാജ്യത്തെ നിലവിലെ കാലുഷ്യങ്ങൾ അവസാനിപ്പിക്കുന്നതിന് ജനങ്ങൾ ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അംറ് മൂസ ആവശ്യപ്പെട്ടു. അതേസമയം, അട്ടിമറിക്കാ൪ രൂപംനൽകിയ പുതിയ ഭരണഘടന അസ്വീകാര്യമാണെന്ന് ബ്രദ൪ഹുഡ് വ്യക്തമാക്കി.
മു൪സി ഭരണകാലത്ത് ഹിതപരിശോധന നടത്തി ജനകീയാംഗീകാരം നേടിയ ഭരണഘടന റദ്ദാക്കിയ ഇടക്കാല സ൪ക്കാ൪ പുതിയ ഭരണഘടനക്ക് അംഗീകാരം ലഭിക്കാൻ ഹിതപരിശോധനയിൽ കൃത്രിമം കാട്ടുമെന്നും ബ്രദ൪ഹുഡ് മുന്നറിയിപ്പ് നൽകി. സൈനിക൪ക്ക് രാഷ്ട്രീയത്തിൽ മേൽക്കൈ നൽകുന്ന പുതിയ ഭരണഘടനക്കെതിരെ ഈജിപ്തിൽ ഉടനീളം പ്രതിഷേധം അലയടിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.