ഇടക്കാല സര്‍ക്കാര്‍ വന്നാലും ബശ്ശാര്‍ തുടരും -സിറിയ
text_fieldsഡമസ്കസ്: ജനീവാ സംഭാഷണത്തിൽ ഇടക്കാല സ൪ക്കാറിന് തീരുമാനം ഉണ്ടായാലും നിലവിലെ പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് തന്നെയാകും രാഷ്ട്ര സാരഥിയായി തുടരുകയെന്ന് സിറിയൻ മന്ത്രി. ഭരണത്തിൻെറ താക്കോലുകൾ ഒന്നടങ്കം പ്രതിപക്ഷത്തിന് കൈമാറുമെന്ന വ്യാമോഹത്തോടെ ആരും ജനീവ സംഭാഷണങ്ങൾക്ക് എത്തേണ്ടതില്ളെന്നും മന്ത്രി ഓ൪മിപ്പിച്ചു. സിറിയൻ വാ൪ത്താ വിതരണമന്ത്രി ഇംറാൻ അൽ സുഹ്ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബശ്ശാ൪ ആണ് സിറിയയുടെ നായകൻ. അദ്ദേഹം ആ പദവിയിൽ തുടരും. വിമത വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന സൗദിഅറേബ്യ ജനീവ സംഭാഷണത്തിൽ സംബന്ധിക്കാൻ പാടില്ളെന്നും സുഹ്ബി ആവശ്യപ്പെട്ടു.
യു.എൻ അറബ്ലീഗ് ദൂതൻ അൽഅഖ്ദ൪ ഇബ്രാഹീമിയുടെ മധ്യസ്ഥതയിൽ ജനുവരി 22നാണ് ജനീവയിൽ സിറിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമാധാന ച൪ച്ച ആരംഭിക്കുക. ച൪ച്ചയിൽ ഉരുത്തിരിയുന്ന ഫോ൪മുല പ്രകാരം ഭരണമാറ്റത്തിന് സിറിയൻ അധികൃത൪ സമ്മതം മൂളിയതായി റിപ്പോ൪ട്ടുണ്ട്. അതേസമയം, ബശ്ശാ൪ അൽ അസദിൻെറ പദവിയിൽ മാറ്റം അനുവദിക്കില്ളെന്നാണ് സിറിയൻ അധികൃത൪ നൽകുന്ന മുന്നറിയിപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.