വിഴിഞ്ഞം തുറമുഖം: ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖ പദ്ധതിയുടെ കടൽഭിത്തി, അനുബന്ധ ബ൪ത്തുകൾ എന്നിവയുടെ നി൪മാണത്തിനുള്ള ആഗോള ഇ.പി.സി ടെൻഡറും തുറമുഖം നടത്തിപ്പുകാരെ കണ്ടത്തെുന്നതിന് പി.പി.പി. (പബ്ളിക് പ്രൈവറ്റ് പാ൪ട്ണ൪ഷിപ്) ടെൻഡറും ക്ഷണിച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ തുറമുഖ കമ്പനി വെബ്സൈറ്റിൽ ഉമ്മൻ ചാണ്ടി ടെൻഡ൪ അപ്ലോഡ് ചെയ്തു. മന്ത്രിമാരായ കെ. ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, വി.എസ്. ശിവകുമാ൪, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വ൪ഗീസ് , തുറമുഖ കമ്പനി മാനേജിങ് ഡയറ്ക്ട൪ സുരേഷ് ബാബു, പരിസ്ഥിതി വിഭാഗം തലവൻ എസ്. അജിത് എന്നിവ൪ സന്നിഹിതരായിരുന്നു.
1250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇ.പി.സി. ടെൻഡ൪ 2014 മേയിൽ ഉറപ്പിച്ച് ജൂണിൽ തന്നെ നി൪മാണപ്രവ൪ത്തനങ്ങൾ ആരംഭിക്കത്തക്ക വിധമാണ് ടെൻഡ൪ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. 2014 ജൂണിൽ നി൪മാണം ആരംഭിച്ച് 2016 ജൂണിൽ കടൽ ഭിത്തിയും അനുബന്ധ ബ൪ത്തുകളും മത്സ്യബന്ധനത്തിനുള്ള ബ൪ത്തുൾപ്പെടെ പൂ൪ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തുറമുഖ കണ്ടെയ്ന൪ ബ൪ത്ത് നി൪മാണത്തിനും നടത്തിപ്പിനുമുള്ള പബ്ളിക് പ്രൈവറ്റ് പാ൪ട്ണ൪ഷിപ് ടെൻഡ൪ 2014 മേയിൽ ഉറപ്പിക്കത്തക്കവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 2014 മേയിൽ തുറമുഖ നടത്തിപ്പുകാരനെ തെരഞ്ഞെടുത്താൽ 2015 മേയിൽ കണ്ടെയ്ന൪ ബ൪ത്തുകളുടെ നി൪മാണം ആരംഭിക്കാനാകും.
2018 ജനുവരിയിൽ തുറമുഖ നടത്തിപ്പ് ആരംഭിക്കാനാകുമെന്നും മന്ത്രി കെ. ബാബു അറിയിച്ചു. പദ്ധതി കാലതാമസം വരുത്താതെ മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അഞ്ച് വ൪ഷത്തിനുള്ളിൽ പദ്ധതി പൂ൪ത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.