ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി
text_fieldsശബരിമല: ബാബരിമസ്ജിദ് തക൪ക്കപ്പെട്ടതിൻെറ വാ൪ഷിക ദിനമായ വെള്ളിയാഴ്ച സന്നിധാനത്ത് സുരക്ഷാ സംവിധാനങ്ങൾ ക൪ശനമാക്കി. സുരക്ഷാ പരിശോധനയുമായി തീ൪ഥാടക൪ സഹകരിക്കണമെന്ന് പൊലീസ് കൺട്രോള൪ പി.എൻ. ഉണ്ണിരാജൻ അഭ്യ൪ഥിച്ചു. മലകയറുന്നവ൪ ഇരുമുടി ഒഴിച്ച് മൊബൈൽ ഫോണുകൾ, ആവശ്യമല്ലാത്ത ബാഗുകൾ, നാളികേരം ഉടക്കാനുപയോഗിക്കുന്ന വെട്ടുകത്തികൾ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. തീ൪ഥാടക൪ ഉപേക്ഷിക്കുന്ന വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാതെ വേസ്റ്റ് ബോക്സിൽമാത്രം നിക്ഷേപിക്കാനും പൊലീസിൻെറ നി൪ദേശങ്ങൾ ക൪ശനമായി അനുസരിക്കാനും പൊലീസ് കൺട്രോള൪ അഭ്യ൪ഥിച്ചു. സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് കൂടുതൽ പൊലീസിനെ നിയമിച്ചു. 20 ഡിവൈ.എസ്.പിമാ൪, 35 സി.ഐമാ൪, 100 എസ്.ഐമാ൪, 1300 സിവിൽ പൊലീസുകാ൪ കേന്ദ്ര ദ്രുതക൪മസേനയുടെ 135 പേ൪ അടങ്ങുന്ന ടീം, എൻ.ഡി.ആ൪.എഫിൻെറ 45 പേ൪ അടങ്ങുന്ന സംഘം,ക൪ണാടകയിൽനിന്ന് 60,ആന്ധ്രയിൽനിന്ന് 35,തമിഴ്നാട്ടിൽനിന്ന് 120 എന്നിങ്ങനെ പൊലീസുകാ൪ സന്നിധാനത്തുണ്ട്.
സന്നിധാനത്ത് വൻ തിരക്ക്
സന്നിധാനത്ത് വ്യാഴാഴ്ച ഭക്തജനത്തിരക്ക് കൂടുതൽ അനുഭവപ്പെട്ടു. വൈകുന്നേരം നട തുറക്കുന്ന സമയം വടക്കേ നടയിലൂടെയുള്ള ദ൪ശനത്തിനായി നീണ്ട ക്യൂ ആയിരുന്നു. മാളികപ്പുറം ബിൽഡിങ് സ്ഥിതിചെയ്യുന്ന മീഡിയാ സെൻററിന് സമീപം വരെ തീ൪ഥാടക൪ ദ൪ശനത്തിനായി കാത്തുനിന്നു. ഡിസംബ൪ ആറിൻെറ സുരക്ഷ കണക്കിലെടുത്ത് വൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
പാണ്ടിത്താവളത്തിൽ കാട്ടാനയിറങ്ങി
പാണ്ടിത്താവളത്തിൽ ബുധനാഴ്ച രാത്രി 12ഓടെ കാട്ടാനക്കൂട്ടം ഇറങ്ങിയത് തീ൪ഥാടകരെ ഭീതിയാക്കി. അഞ്ച് ആനകളാണ് പാണ്ടിത്താവളത്തും പരിസരത്തും നിലയുറപ്പിച്ചത്. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് ആനകളെ കാട്ടിലേക്ക് അയച്ചത്. വൈകുന്നേരം 5.30 നുശേഷം ഇതുവഴിയുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.