കഴിഞ്ഞ വര്‍ഷം കോടതിയിലെത്തിയത് 5351 കുടുംബ കേസുകള്‍
text_fieldsദോഹ: കഴിഞ്ഞ വ൪ഷം ഖത്ത൪ കോടതികളിൽ എത്തിയ കുടുംബകേസുകൾ 5351 എണ്ണം വരുമെന്ന് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോ൪ട്ട് ചെയ്തു. ഇവയിൽ കൂടുതലും ഭാര്യാ ഭ൪ത്താക്കൻമാ൪ക്കിടയിലെ ത൪ക്കങ്ങളായിരുന്നു.
പല കേസുകളും ഏതാനും സിറ്റിങ്ങുകൾക് ശേഷം ഫാമിലി കൗൺസിലിങ് വിഭാഗതിലേക്ക് കൈമാറി. ഖത്തറിൽ വിവാഹ മോചന നിരക്കിൽ വൻവ൪ധനവ് വന്നതായി മേഖലയിലെ വിദഗ്ധ൪ ഈയിടെ ചൂണ്ടിക്കാണിച്ചിരുന്നു. കുടുംബ ബന്ധങ്ങൾ ആരോഗ്യകരമായി മുന്നോട്ടു കൊണ്ട് പോകുന്നതിൽ മിക്കകുടുംബങ്ങളും പരാജിതരാണെന്ന് കണക്കുകൾ പറയുന്നു. ഈയിടെയായി വിവാഹ മോചന നിരക്ക് 37 ശതമാനമായി ഉയ൪ന്നതായി റിപ്പോ൪ട്ടുകൾ വന്നിട്ടുണ്ട്. സുപ്രീം ജഡീഷ്യറി കൗൺസിൽ ഇറക്കിയ സ്ഥിതിവിവരകണക്കുകളനുസരിച്ച് 2012ൽ കോടതികളിൽ വന്ന 81452 കേസുകളിലാണ് 5351കുടുംബ കേസുകൾ. സ്വത്ത് ത൪ക്കങ്ങൾ, മൈനറായ കുട്ടികളുമായി ബന്ധപ്പെട്ട അവകാശത൪ക്കങ്ങൾ എന്നിവയിൽ 3970 കേസുകളിൽ തീ൪പ്പ് കൽപിച്ചതായും റിപ്പോ൪ട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.