മണ്ടേല യഥാര്‍ഥ ഗാന്ധിയന്‍ ഇന്ത്യ
text_fieldsന്യൂദൽഹി: മഹാത്മാ ഗാന്ധിയെ ആത്മാവിലും ആശയത്തിലും ആവാഹിച്ച യഥാ൪ഥ ഗാന്ധിയൻ ആയിരുന്നു മണ്ടേലയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിങ്. ലോകത്ത് അതിരുകൾ വരക്കപ്പെട്ട വേളയിൽ ഐക്യത്തിനായി വ൪ത്തിച്ചതിന്‍്റെ ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹമെന്നും മൻമോഹൻ സിങ് പറഞ്ഞു. ലോകത്തിന്‍്റെ പൊതുബോധത്തെയാണ് മണ്ടേല പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയും മണ്ടേലയുടെ വിയോഗത്തിൽ അനുശോചിച്ചു. മണ്ടേല ഒരുമികച്ച രാജ്യതന്ത്രഞ്ജൻ ആണെന്ന് പറഞ്ഞ പ്രണബ് മുഖ൪ജി മാനവികതക്കായുള്ള പ്രചോദനത്തിന്‍്റെ ആഗോള ബിംബമാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ മഹാനായ സുഹൃത്ത് ആയിരുന്നു മണ്ടേല. ഇരു രാജ്യങ്ങളും തമ്മിൽ ഊഷ്മള ബന്ധം ദൃഢപ്പെടുത്തുന്നതിൽ നി൪ണായകമായ സംഭാവനകൾ അദ്ദേഹം അ൪പ്പിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിൽ അദ്ദേഹത്തിന്‍്റെ സംഭാവനകൾ പരിഗണിച്ചാണ് 1990ൽ ഭാരതരത്ന നൽകി ആദരിച്ചതെന്നും രാഷ്ട്രപതി അനുസ്മരിച്ചു. ഈ വേളയിൽ ഈ മഹാ വ്യക്തിത്വത്തെയും അദ്ദേഹത്തിന്‍്റെ സംഭാവനകളെയും ലോകം അറിയുന്നുവെന്നും മുഖ൪ജി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.