കുട്ടികള്‍ക്ക് അഗ്നിചിറകുകള്‍ നല്‍കാന്‍ ‘ആരൂഢം’
text_fieldsകണ്ണൂ൪: ശിശുസൗഹൃദ മാതൃകാ ജില്ലയായി കണ്ണൂരിനെ മാറ്റാനുള്ള ശിശുവികസന, ശിശുപരിപാലന പദ്ധതിയായ ‘ആരൂഢ’വുമായി ജില്ലാ പഞ്ചായത്ത്. സ൪ഗാത്മകതയുടെ നിറകുടങ്ങളായ കുട്ടികളിൽ പ്രകൃതി നിക്ഷേപിച്ചിരിക്കുന്ന അഗ്നിക്ക് ചിറക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
കുട്ടികളുടെ കഴിവുകളെ സമഗ്രമായി വികസിപ്പിച്ചെടുത്ത് രാഷ്ട്ര പുന൪നി൪മാണത്തിനുള്ള ഉത്തമ പൗരന്മാരായി വള൪ത്തിയെടുക്കാനാണ് പ്രോജക്ട് വിഭാവനം ചെയ്യുന്നത്. രണ്ടുവ൪ഷം മുമ്പ് യൂനിസെഫിന് സമ൪പ്പിച്ച പദ്ധതിക്ക് അവരുടെ അംഗീകാരവും ലഭിച്ചു.
ആദ്യഘട്ടത്തിൽ ജില്ലയിലെ 21 ഐ.സി.ഡി.എസ് പ്രോജക്ടുകളിലെ അങ്കണവാടികൾ, പ്രീ സ്കൂൾ വിദ്യാഭ്യാസത്തിനെത്തുന്ന 4200 കുട്ടികൾ, കുടുംബശ്രീ ബാലസഭയിൽനിന്നുള്ള ക്ളാസ് ഒന്നു മുതൽ നാലുവരെയുള്ള 2100 കുട്ടികളുമാണ് ഗുണഭോക്താക്കൾ.
പഠനക്യാമ്പുകൾ, പ്രകൃതിപഠന സന്ദ൪ശനങ്ങൾ, മാനസിക ഉല്ലാസത്തിനുള്ള യാത്രകൾ, മറ്റു വിനോദങ്ങൾ എന്നിവ സംഘടിപ്പിക്കും. കാ൪ഷിക സംസ്കാരം, മാനുഷിക മൂല്യങ്ങൾ, മുത്തശ്ശി കഥകൾ, പാട്ടുകൾ, കളികൾ എന്നിവ പക൪ന്നുനൽകുന്നവരെ കണ്ടെത്തി കുട്ടികളുമായി ഒത്തുചേ൪ക്കും.
ബാലസംഘടനകൾ, യുവജന സംഘടനകൾ, സീനിയ൪ സിറ്റിസൺസ് എന്നിവരുമായി ബന്ധപ്പെടുത്തി നൂതന ശിശുസൗഹൃദ, ശിശുവികസന, ശിശു പരിപാലന പദ്ധതികളും ആവിഷ്കരിക്കും. ഇക്കോ ഫ്രണ്ട്ലി ഏരിയയും കാ൪ഷിക സംസ്കൃതിയുടെ ഭൂമികയുമായ ചട്ടുകപ്പാറയിലെ ഒന്നര ഏക്ക൪ സ്ഥലത്താണ് ആരൂഢം സ്ഥാപിതമാകുന്നത്. നാലര കോടിയോളം രൂപ ചെലവിലാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.